അതിരപ്പിള്ളിയിൽ പുഴയിൽ പെട്ടെന്ന് ജലനിരപ്പുയർന്നു; വിനോദസഞ്ചാരികൾ കുടുങ്ങി, രക്ഷിച്ചത് നാട്ടുകാർ

#സ്വന്തം ലേഖകൻ

അതിരപ്പിള്ളി (തൃശ്ശൂർ): ചാലക്കുടിപ്പുഴയിൽ പെട്ടെന്ന് ജലനിരപ്പ് ഉയർന്നതോടെ വിനോദസഞ്ചാരികൾ പുഴയുടെ നടുവിൽ കുടുങ്ങി. ചൊവ്വാഴ്ച രാവിലെ ഒൻപതുമണിയോടെ അതിരപ്പിള്ളി കുത്തിന് താഴെ കണ്ണൻ കുഴിയിൽ ആണ് സംഭവം.

പുഴയിൽ നടുവിൽപ്പെട്ടുപ്പോയ സഞ്ചാരികളെ പിന്നീട് നാട്ടുകാരാണ് രക്ഷിച്ചത്. തെലങ്കാന, തമിഴ്‌നാട് സ്വദേശികളായ വിനോദസഞ്ചാരികളാണ് പുഴയിലെ ജലനിരപ്പ് ഉയർന്നതോടെ കുടുങ്ങിപ്പോയത്. ഇവരെ നാട്ടുകാർ സുരക്ഷിതമായി കരയ്‌ക്കെത്തിക്കുകയായിരുന്നു.

Content Highlights: Tourists were stranded in Chalakudy River near Athirappilly due to a sudden rise in water levels. Locals bravely rescued them to safety. Read the full story.