'ജയിലിലുള്ളവർക്ക് ആശമാരെക്കാൾ വേതനം, പ്രശ്നങ്ങൾ കേൾക്കുന്ന സർക്കാർ ഉടൻ അധികാരത്തിലെത്തും'

തിരുവനന്തപുരം സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം നടത്തുന്ന ആശ വര്‍ക്കര്‍മാരെ കാണാന്‍ ആര്യാടന്‍ ഷൗക്കത്ത് എംഎല്‍എ എത്തിയപ്പോള്‍
തിരുവനന്തപുരം സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം നടത്തുന്ന ആശ വര്‍ക്കര്‍മാരെ കാണാന്‍ ആര്യാടന്‍ ഷൗക്കത്ത് എംഎല്‍എ എത്തിയപ്പോള്‍

തിരുവനന്തപുരം: ജയിൽശിക്ഷ അനുഭവിക്കുന്നവർക്കുപോലും ആശ പ്രവർത്തകരെക്കാൾ വേതനമുണ്ടെന്നും ആശമാരുടെ പ്രശ്നങ്ങൾ കേൾക്കുന്ന ഒരു സർക്കാർ ഉടൻ അധികാരത്തിലെത്തുമെന്നും ആര്യാടൻ ഷൗക്കത്ത് എംഎൽഎ. സെക്രട്ടേറിയറ്റിനു മുന്നിൽ അനിശ്ചിതകാല സമരം നടത്തുന്ന ആശ പ്രവർത്തകരെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുതിയ സർക്കാർ അധികാരത്തിലെത്താനുള്ള കാരണം ആശമാർ നടത്തുന്ന സമരംകൂടിയായിരിക്കുമെന്നും തനിക്കു ലഭിച്ച വോട്ടുകളിലും ആശ പ്രവർത്തകരുടെ പിന്തുണ കാണാൻ സാധിക്കുമെന്നും ഷൗക്കത്ത് പറഞ്ഞു.

ആശമാരുടെ ആവശ്യങ്ങൾ തള്ളി കാലങ്ങളോളം ഭരിക്കാമെന്ന് സർക്കാർ വ്യാമോഹിക്കണ്ട. നിയമസഭയിലും പുറത്തും തനിക്കു ലഭിക്കുന്ന ഓരോ അവസരവും ആശമാരുടെ നീതിക്കായി വിനിയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: aryadan shoukath visits asha workers