കേരള മീഡിയ അക്കാദമിയുടെ മികച്ച അന്വേഷണാത്മക റിപ്പോര്‍ട്ടിനുള്ള അവാര്‍ഡ് അനു എബ്രഹാമിന്

കൊച്ചി: കേരള മീഡിയ അക്കാദമിയുടെ മികച്ച അന്വേഷണാത്മക റിപ്പോര്‍ട്ടിനുള്ള ചൊവ്വര പരമേശ്വരന്‍ അവാര്‍ഡിന് മാതൃഭൂമി ദിനപത്രത്തിലെ സബ് എഡിറ്റര്‍ അനു എബ്രഹാം അര്‍ഹനായി. പകര്‍ച്ചവ്യാധികളും വൈറസുകളും ആരോഗ്യ രംഗത്ത് പുതിയ വെല്ലുവിളികള്‍ ഉയര്‍ത്തുമ്പോഴും ഈ രംഗത്ത് ഗവേഷണങ്ങളുടെ അപര്യാപ്തത ചൂണ്ടിക്കാണിക്കുന്ന 'പാഠം പഠിക്കാത്ത ആരോഗ്യകേരളം' എന്ന അന്വേഷണാത്മക പരമ്പരയാണ് അനുവിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്.
എന്‍.പി രാജേന്ദ്രന്‍, ഡോക്ടര്‍ സുജ സൂസന്‍ ജോര്‍ജ്, ഡോ. എസ്.ആര്‍ സഞ്ജീവ് എന്നിവരായിരുന്നു വിധി നിര്‍ണയ സമിതിയംഗങ്ങള്‍. 2018ലെ ആറ് മാധ്യമ അവാര്‍ഡുകളാണ് അക്കാദമി ചെയര്‍മാന്‍ ആര്‍.എസ് ബാബു പ്രഖ്യാപിച്ചത്.
മികച്ച ഹ്യൂമന്‍ ഇന്ററസ്റ്റ് സ്‌റ്റോറിക്കുള്ള എന്‍.എന്‍ സത്യവ്രതന്‍ അവാര്‍ഡിന് ദീപിക സബ് എഡിറ്റര്‍ ഷിജു ചെറുതാഴം, മികച്ച പ്രാദേശിക പത്രപ്രവര്‍ത്തനത്തിനുള്ള ഡോ. മൂര്‍ക്കന്നൂര്‍ നാരായണന്‍ അവാര്‍ഡിന് കേരള പ്രണാമം ലേഖകന്‍ കൊളവേലി മുരളീധരന്‍, മികച്ച എഡിറ്റോറിയലിനുള്ള വി. കരുണാകരന്‍ നമ്പ്യാര്‍ അവാര്‍ഡിന് തത്സമയം ദിനപത്രത്തിലെ കെ.സി റിയാസ്. മികച്ച ദൃശ്യ മാധ്യമ പ്രവര്‍ത്തിനുള്ള കേരള മീഡിയ അക്കാദമി അവാര്‍ഡിന് മീഡിയവണ്‍ ടിവിയിലെ സീനിര്‍ പ്രൊഡ്യൂസര്‍ സോഫിയ ബിന്ദ് കെ.പി, മികച്ച ന്യൂസ് ഫൊട്ടൊഗ്രാഫിക്കുള്ള മീഡിയ അക്കാദമി അവാര്‍ഡ് മലയാള മനോരമ ചീഫ് ഫൊട്ടൊഗ്രാഫര്‍ റിജോ ജോസഫ് എന്നിവര്‍ അര്‍ഹരായി.
content highlights: Anu Abraham receives Kerala Media Academy Award for Best Investigative Report
Content Highlights: