ഭിന്നശേഷിക്കാരെ കബളിപ്പിച്ച് ലോട്ടറി കവർന്ന കേസിൽ പ്രതി പിടിയിൽ

അന്തിക്കാട്: ഭിന്നശേഷിക്കാരായ ലോട്ടറിവിൽപ്പനക്കാരെ കബളിപ്പിച്ച് ടിക്കറ്റുകൾ കവർന്ന കേസിലെ പ്രതിയെ അന്തിക്കാട് പോലീസ് അറസ്റ്റുചെയ്തു. തൃശ്ശൂർ ചൊവ്വല്ലൂർ പുളിച്ചാരം വീട്ടിൽ കബീർ(57) ആണ് പിടിയിലായത്. ജൂൺ 21-ന് രാവിലെയായിരുന്നു സംഭവം. അന്തിക്കാട് സ്വദേശികളായ നടരാജൻ, പ്രിയ എന്നിവരിൽനിന്നാണ് പ്രതി ടിക്കറ്റുകൾ കവർന്നത്. സ്കൂട്ടറിലെത്തിയ പ്രതി ടിക്കറ്റ് വാങ്ങാനെന്ന വ്യാജേന ഇവരിൽനിന്ന് ലോട്ടറികൾ വാങ്ങിയശേഷം പണം നൽകാതെ കടന്നുകളയുകയായിരുന്നു. ഗുരുവായൂരിൽനിന്നാണ് പ്രതിയെ പിടികൂടിയത്.
സബ്ഇൻസ്പെക്ടർ എൽ. വിഷ്ണു, എ.എസ്.ഐ. കൃഷ്ണകുമാർ, സിവിൽ പോലീസ് ഓഫീസർമാരായ പ്രതീഷ്, ഗോപകുമാർ, കൃപാഷ്, കൃഷ്ണദാസ്, സാജു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്.
Content Highlights: Accused Kabir (57) arrested for stealing lottery tickets from disabled sellers., Incident occurred on June 21, 2026, in Anthikad., Suspect used a scooter to deceive victims by feigning a purchase., Police team led by SI L. Vishnu apprehended the suspect from Guruvayur.