ഷംസീർ പടിയിറങ്ങി, പ്രിയപ്പെട്ട നേതാവിന്റെ ചിത്രവുമായി; ഇനി കണ്ണൂരിൽ

തിരുവനന്തപുരം: നിയമസഭാസ്പീക്കറായിരുന്ന എ.എൻ. ഷംസീർ ഔദ്യോഗികവസതിയായ ‘നീതി’യിൽനിന്ന് പടിയിറങ്ങി. 44 മാസമാണ് അദ്ദേഹം സ്പീക്കറായിരുന്നത്.
തന്റെ രാഷ്ട്രീയഗുരുവായ കോടിയേരി ബാലകൃഷ്ണന്റെ ചിത്രങ്ങൾ ഔദ്യോഗികവസതിയിൽനിന്ന് മാറ്റി അദ്ദേഹം കൂടെക്കൊണ്ടുപോയി.
സന്തോഷത്തോടും അതിലേറെ അഭിമാനത്തോടുംകൂടിയാണ് ഈ പദവി ഒഴിയുന്നതെന്നും ഇനി മുഴുവൻസമയ രാഷ്ട്രീയപ്രവർത്തകനായി കണ്ണൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുമെന്നും ഷംസീർ അറിയിച്ചു.
Content Highlights: A.N. Shamseer officially vacates the Speaker's residence 'Neethi'., Completed a tenure of 44 months in the Speaker role., Transitioning back to full-time political activism based in Kannur., Personal tribute to mentor Kodiyeri Balakrishnan during departure.