ദേശീയപാതയില്‍ ആമ്പല്ലൂരില്‍ മൂന്നുവാഹനങ്ങള്‍ കൂട്ടിയിടിച്ചു, കാര്‍ യാത്രികര്‍ക്ക് പരിക്ക്

ദേശീയപാതയില്‍ ആമ്പല്ലൂരില്‍ കൂട്ടിയിടിച്ച വാഹനങ്ങള്‍
ദേശീയപാതയില്‍ ആമ്പല്ലൂരില്‍ കൂട്ടിയിടിച്ച വാഹനങ്ങള്‍

ആമ്പല്ലൂര്‍: ദേശീയപാത ആമ്പല്ലൂരില്‍ മൂന്നുവാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം. തൃശ്ശൂര്‍ ഭാഗത്തേക്ക് പോയിരുന്ന കാര്‍, ടെമ്പോ, പിക്കപ്പ് വാന്‍ എന്നിവയാണ് അപകടത്തില്‍പ്പെട്ടത്. തമിഴ്‌നാട് സ്വദേശികളായ കാര്‍ യാത്രക്കാര്‍ക്ക് നിസാര പരിക്കേറ്റു. ബുധനാഴ്ച വൈകീട്ട് അഞ്ചരയോടെയായിരുന്നു സംഭവം.

ആമ്പല്ലൂര്‍ അടിപ്പാതയുടെ പണി നടക്കുന്ന ഭാഗത്ത് അമിത വേഗതയില്‍ എത്തിയ കാര്‍ മുന്‍പില്‍ പോയിരുന്ന ടെമ്പോയില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ടെമ്പോ മുന്‍പിലുണ്ടായിരുന്ന പിക്കപ്പില്‍ വന്നിടിച്ചു. 

അപകടത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. തൃശ്ശൂര്‍ ഭാഗത്തേക്കുള്ള പാതയില്‍ ഏറെ നേരം ഗതാഗതം തടസപ്പെട്ടു. പുതുക്കാട് പോലീസ് സ്ഥലത്തെത്തി.

Content Highlights: A car, tempo, and pickup van collided in Amballur, Thrissur. Minor injuries reported