ആലിൻ ലോകത്തിന് മാതൃക, ഔദ്യോഗികബഹുമതിയോടെ ഇന്ന് കേരളം വിടനൽകും

പത്തനംതിട്ട: അവയവദാനത്തിലൂടെ ചരിത്രം കുറിച്ച ആലിൻ ഷെറിൻ എബ്രഹാമിന് കേരളം വിട നൽകും. ഇന്ന് വൈകിട്ട് നാല് മണിക്ക് പത്തനംതിട്ട നെടുങ്ങടപ്പള്ളി സെന്റ് തോമസ് സിഎസ്‌ഐ പള്ളിയിലാണ് സംസ്‌കാര ചടങ്ങുകൾ നടക്കുക. സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെയാകും കേരളം പ്രിയപ്പെട്ട കുഞ്ഞാലിന് യാത്രാമൊഴിയേകുന്നത്.
മകളുടെ വേർപാടിന്റെ തീരാവേദനയ്ക്കിടയിലും മറ്റുള്ളവർക്ക് ജീവൻ നൽകാനായി അവയവദാനത്തിന് തയ്യാറായ മാതാപിതാക്കളുടെ തീരുമാനത്തെ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ അഭിനന്ദിച്ചു. കുഞ്ഞാലിൽ നിന്ന് അവയവങ്ങൾ സ്വീകരിച്ച കുട്ടികളുടെ ആരോഗ്യനില മെച്ചപ്പെട്ടുവരുന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
Content Highlights: Kerala bids a final farewell to Alin Sherin Abraham, a young organ donor whose selfless act saved lives. State funeral details and tributes.