'ബുദ്ധിമുട്ടിക്കേണ്ടെന്ന് കരുതിയാണ് ജി. സുധാകരനെ ഏരിയാ സമ്മേളനത്തിലേക്ക് ക്ഷണിക്കാതിരുന്നത്'

ജി. സുധാകരന്‍ | Photo: Mathrubhumi
ജി. സുധാകരന്‍ | Photo: Mathrubhumi

ആലപ്പുഴ: മുതിര്‍ന്ന സി.പി.എം നേതാവ് ജി.സുധാകരനെ സി.പി.എം അമ്പലപ്പുഴ ഏരിയാസമ്മേളനത്തില്‍ പങ്കെടുപ്പിക്കാത്തത് അദ്ദേഹത്തെ ബുദ്ധിമുട്ടിക്കേണ്ടെന്ന് കരുതിയാണെന്ന് ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്‍. നാസര്‍. അദ്ദേഹത്തോട് ഒരു വിരോധവുമില്ല. ഒഴിവാക്കി നിര്‍ത്തയതുമല്ല. അതിന്റെ ആവശ്യമില്ലെന്നും ആര്‍.നാസര്‍ പറഞ്ഞു. 

ഉദ്ഘാടനച്ചടങ്ങിലേക്കും പൊതുസമ്മേളനത്തിലേക്കും അദ്ദേഹത്തെ ക്ഷണിക്കാത്തത് വലിയ ചര്‍ച്ചയായിരുന്നു. ജി.സുധാകരന്റെ പറവൂരിലെ വീടിന് തൊട്ടടുത്താണ് സി.പി.എം ഏരിയാ സമ്മേളനം നടക്കുന്നത്. 

നേരത്തേ സി.പി.എമ്മിന്റെ ആലപ്പുഴയിലെ യുവനേതാവായിരുന്ന ടി.ജെ. ആഞ്ചലോസിനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയത് കള്ള റിപ്പോര്‍ട്ട് ഉണ്ടാക്കിയാണെന്ന ജി. സുധാകരന്റെ പ്രസ്താവന വലിയ ചര്‍ച്ചയായിരുന്നു. സി.പി.ഐയുടെ വേദിയില്‍വെച്ച് ആഞ്ചലോസിന്റെയും സി.പി.ഐ. നേതാവ് മുല്ലക്കര രത്‌നാകരന്റെയും സാന്നിധ്യത്തിലായിരുന്നു സുധാകരന്റെ തുറന്നുപറച്ചില്‍. 
 

Content Highlights: alapuzha cpm district secretary on g sudhakaran