മെമു തട്ടി മരിച്ച യുവാവിന്റെ മൃതദേഹം പാളത്തിൽ; ജനശതാബ്ദി എക്സ്പ്രസ് ഒരുമണിക്കൂറോളം പിടിച്ചിട്ടു

മാവേലിക്കര (ആലപ്പുഴ): വഴുവാടിക്കും കുന്നത്തിനും മധ്യേ കൊല്ലം-കോട്ടയം മെമു തീവണ്ടിതട്ടി അജ്ഞാതൻ മരിച്ചു. മൃതദേഹം ട്രാക്കിൽ കിടന്നതോടെ പിന്നാലെ വന്ന ജനശതാബ്ദി എക്സ്പ്രസ് ഒരുമണിക്കൂറോളം പിടിച്ചിട്ടു.
വ്യാഴാഴ്ച വൈകീട്ട് നാലോടെയാണ് മെമു മാവേലിക്കര സ്റ്റേഷനിൽനിന്നു വിട്ടത്. പിന്നാലെ 4.52-ന് മാവേലിക്കര സ്റ്റേഷൻ വിട്ട ജനശതാബ്ദി 5.49-നാണ് ചെങ്ങന്നൂരിലെത്തിയത്. റെയിൽവേ ട്രാക്കിൽ മൃതദേഹം കിടക്കുന്നതറിഞ്ഞ് തീവണ്ടി നിർത്തിയിടുകയായിരുന്നു. മാവേലിക്കര പോലീസെത്തി നടപടിക്രമങ്ങൾ പൂർത്തീകരിച്ച് മൃതദേഹം മാറ്റിയശേഷമാണ് തീവണ്ടിയാത്ര പുനരാരംഭിച്ചത്. എ
കദേശം 35 വയസ്സു തോന്നിക്കുന്ന യുവാവിന്റേതാണ് മൃതദേഹം. തലയും ഒരു കൈയും ചിതറിത്തെറിച്ച നിലയിലാണ്.
Content Highlights: An unidentified man around 35 years old died after being hit by the Kollam-Kottayam MEMU train between Vazhuwadu and Kunnath., The body on the tracks caused the Jan Shatabdi Express to be halted for about an hour., Mavelikara police arrived at the scene, completed legal procedures, and cleared the body to resume train services.