ബൈക്ക് മോഷ്ടിച്ച് കടത്തുന്നതിനിടെ അപകടം; ആലപ്പുഴയിൽ രണ്ട് യുവാക്കൾ മരിച്ചു

ആലപ്പുഴ: ആലപ്പുഴ കൈചൂണ്ടിമുക്കിൽ ബൈക്ക് അപകടത്തിൽ രണ്ടു മരണം. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ ആയിരുന്നു അപകടം. മണ്ണഞ്ചേരി അടിവാരം സ്വദേശി മുഹമ്മദ് സബീൻ(17), റിൻഷാദ് എന്നിവരാണ് മരിച്ചത്.
മണ്ണഞ്ചേരി ഭാഗത്തുനിന്ന് ആലപ്പുഴയിലേക്ക് രണ്ട് ബൈക്കുകളിലായി വന്ന മൂന്ന് യുവാക്കളാണ് അപകടത്തിൽപെട്ടത്. ഗുരുതരമായി പരിക്കേറ്റ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മോഷ്ടിച്ച ബൈക്കാണ് യുവാക്കൾ ഓടിച്ചിരുന്നത്. വീട്ടിൽ നിർത്തിയിട്ട ബൈക്ക് ലോക്ക് പൊട്ടിച്ചാണ് കൊണ്ടുപോയതെന്ന് ബൈക്കുടമ പറഞ്ഞു.
അപകടത്തിൽ മരിച്ചവരെ തിരിച്ചറിയാനായി പോലീസ് ആർസി ഉടമസ്ഥനെ ബന്ധപ്പെട്ടിരുന്നു. തുടർന്നാണ് മോഷണവിവരം പോലീസ് സ്ഥിരീകരിച്ചത്.
Content Highlights: A bike accident in Alappuzha resulted in two fatalities. The victims' identities are unknown, and one person is hospitalized with severe injuries.