അലന്റെ പിതാവ് ആര്‍.എം.പി. സ്ഥാനാര്‍ഥി; സി.പി.എം. ബ്രാഞ്ച് സെക്രട്ടറിയായിരുന്നു

അലന്‍ ഷുഹൈബും പിതാവ് മുഹമ്മദ് ഷുഹൈബും |Photo:Mathrubhumi
അലന്‍ ഷുഹൈബും പിതാവ് മുഹമ്മദ് ഷുഹൈബും |Photo:Mathrubhumi

കോഴിക്കോട്: പന്തീരങ്കാവില്‍ മാവോവാദി ബന്ധമാരോപിച്ച് അറസ്റ്റിലായ അലന്‍ ഷുഹൈബിന്റെ പിതാവ് തദ്ദേശ തിരഞ്ഞെടുപ്പില്‍ ആര്‍.എം.പി. സ്ഥാനാര്‍ഥിയായി മത്സരിക്കും. സി.പി.എം. ബ്രാഞ്ച് സെക്രട്ടറിയിയായിരുന്ന മുഹമ്മദ് ഷുഹൈബാണ് ആര്‍.എം.പി. സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത്.

കോഴിക്കോട് കോര്‍പ്പറേഷനിലെ വലിയങ്ങാടി ഡിവിഷനിലേക്കാണ് മുഹമ്മദ് ഷുഹൈബ് മത്സരിക്കുന്നത്. സി.പി.എം. കുറ്റിച്ചിറ തങ്ങള്‍സ് റോഡ് മുന്‍ ബ്രാഞ്ച് സെക്രട്ടറിയായിരുന്നു മുഹമ്മദ് ഷുഹൈബ്.

Content Highlights: alan shuhaib's father rmp candidate kozhikode corporation

Content Highlights: