രജീന്ദ്രകുമാറിന് അന്താരാഷ്ട്ര കാര്‍ട്ടൂണ്‍ പുരസ്‌കാരം

ഈജിപ്തിലെ അല്‍അസര്‍ ഫോറം നടത്തിയ രണ്ടാമത് അന്താരാഷ്ട്ര കാര്‍ട്ടൂണ്‍ മത്സരത്തില്‍ രജീന്ദ്രകുമാറിന് പുരസ്‌കാരത്തിന് അര്‍ഹമാക്കിയ  കാര്‍ട്ടൂണ്‍, രജീന്ദ്രകുമാര്‍
ഈജിപ്തിലെ അല്‍അസര്‍ ഫോറം നടത്തിയ രണ്ടാമത് അന്താരാഷ്ട്ര കാര്‍ട്ടൂണ്‍ മത്സരത്തില്‍ രജീന്ദ്രകുമാറിന് പുരസ്‌കാരത്തിന് അര്‍ഹമാക്കിയ കാര്‍ട്ടൂണ്‍, രജീന്ദ്രകുമാര്‍

കോഴിക്കോട്: ഈജിപ്തിലെ അല്‍അസര്‍ ഫോറം നടത്തിയ രണ്ടാമത് അന്താരാഷ്ട്ര കാര്‍ട്ടൂണ്‍ മത്സരത്തില്‍ രജീന്ദ്രകുമാര്‍ മൂന്നാംസ്ഥാനം നേടി. സ്ത്രീശാക്തീകരണം എന്നതായിരുന്നു വിഷയം. മെക്‌സിക്കോ, സ്പെയിന്‍ എന്നീ രാജ്യങ്ങളിലെ കാര്‍ട്ടൂണിസ്റ്റുകള്‍ ഒന്നും രണ്ടുംസ്ഥാനങ്ങള്‍ നേടി. കാഷ് അവാര്‍ഡും മൊമന്റോയും, സര്‍ട്ടിഫിക്കറ്റുമാണ് പുരസ്‌കരം.

2022ലും 23ലും റൊമാനിയ, ബ്രസീല്‍, തുര്‍ക്കി എന്നിവിടങ്ങളില്‍ നടന്ന അന്താരാഷ്ട്ര കാര്‍ട്ടൂണ്‍ മത്സരങ്ങളില്‍ രജീന്ദ്രകുമാര്‍ പുരസ്‌കാരം നേടിയിരുന്നു. വിവിധ വിദേശരാജ്യങ്ങളിലെ പ്രദര്‍ശനങ്ങളില്‍ കാര്‍ട്ടൂണുകള്‍ ഇടം നേടിയിട്ടുണ്ട്. മാതൃഭൂമി കോഴിക്കോട് യൂണിറ്റില്‍ സെക്ഷന്‍ ഓഫീസറാണ് രജീന്ദ്രകുമാര്‍. ഭാര്യ: മിനി. മക്കള്‍: മാളവിക, ഋഷിക.

പുരസ്‌കാരത്തിന് അര്‍ഹമായ കാര്‍ട്ടൂണ്‍

Content Highlights: al azar forum international cartoon competition rajeendra kumar third prize