രാഷ്ട്രപതിയുടെ വിശിഷ്ട സേവനത്തിനുള്ള മെഡൽ ADGP പി. വിജയന്; അഗ്നിരക്ഷാ സേനാ ഉദ്യോഗസ്ഥർക്കും ബഹുമതി

Photo | Mathrubhumi
Photo | Mathrubhumi

ന്യൂഡല്‍ഹി: രാഷ്ട്രപതിയുടെ വിശിഷ്ട സേവനത്തിനുള്ള മെഡല്‍ പട്ടികയില്‍ ഉള്‍പ്പെട്ട് കേരളത്തില്‍നിന്നുള്ള പോലീസ് അഗ്നിരക്ഷാ സേനാ ഉദ്യോഗസ്ഥര്‍. പോലീസ് സേനയിലെ വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡല്‍ എ.ഡി.ജി.പി. പി. വിജയന്. അഗ്നിരക്ഷാ സേനയില്‍ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ജി. മധുസൂദനന്‍ നായര്‍, സീനിയര്‍ ഫയര്‍  ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ കെ. രാജേന്ദ്രന്‍ പിള്ള എന്നിവരും വിശിഷ്ട സേവനത്തിനുള്ള മെഡല്‍ നേടിയവരുടെ പട്ടികയിലുണ്ട്. 

പോലീസ് സേനയിലെ സ്തുത്യര്‍ഹ സേവനത്തിന് കേരളത്തില്‍നിന്നുള്ള പത്തുപേര്‍ക്കും അഗ്നിരക്ഷാ സേനയിലെയും ജയില്‍ വകുപ്പിലെയും അഞ്ചുവീതം പേര്‍ക്കും രാഷ്ട്രപതിയുടെ മെഡല്‍ ലഭിച്ചു. എസ്.പി. ബി. കൃഷ്ണകുമാര്‍, ഡി.എസ്.പി.മാരായ എം. ഗംഗാധരന്‍, ആര്‍. ഷാബു, എം.പി. വിനോദ്, റെജി മാത്യു കുന്നിപ്പറമ്പന്‍, കെ.ജെ. വര്‍ഗീസ് എസ്.ഐ. എം.എസ്. ഗോപകുമാര്‍, അസിസ്റ്റന്റ് കമാന്‍ഡന്റ് ജി. ശ്രീകുമാര്‍, ആംഡ് പോലീസ് എസ്.ഐ. സുരേഷ് കുമാര്‍ രാജപ്പന്‍, ഹെഡ് കോണ്‍സ്റ്റബ്ള്‍ എം. ബിന്ദു എന്നിവരാണ് സ്തുത്യര്‍ഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡല്‍ നേടിയത്. 

അഗ്നിരക്ഷാ സേനയില്‍നിന്ന് ജില്ലാ ഫയര്‍ ഓഫീസര്‍ എസ്. സൂരജ്, സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ പി.സി. പ്രേമന്‍, കെ.ടി. സാലി, പി.കെ. ബാബു, സ്റ്റേഷന്‍ ഓഫീസര്‍ വി. സെബാസ്റ്റ്യന്‍ എന്നിവര്‍ക്കാണ് രാഷ്ട്രപതിയുടെ സ്തുത്യര്‍ഹ സേവനത്തിനുള്ള മെഡല്‍ ലഭിച്ചത്. ജയില്‍വകുപ്പില്‍നിന്ന് സൂപ്രണ്ട് ടി.ആര്‍. രാജീവ്, ഡെപ്യൂട്ടി സൂപ്രണ്ടുമാരായ വി. ഉദയകുമാര്‍, എം. രാധാകൃഷ്ണന്‍, സി. ഷാജി, അസി. സൂപ്രണ്ട് പി. ഉണ്ണികൃഷ്ണന്‍ എന്നിവരും സ്തുത്യര്‍ഹ സേവനത്തിനുള്ള മെഡലിന് അര്‍ഹരായി.
 

Content Highlights: adgp p jayan and other police fire personnels get gallantry award