സിഗ്നലിൽ വെച്ച് ടാങ്കറിൽ നിന്ന് ആസിഡ് ദേഹത്ത് വീണു, ബൈക്ക് യാത്രികന് ഗുരുതര പൊള്ളൽ

കൊച്ചി: ആസിഡ് ദേഹത്ത് വീണ് ബൈക്ക് യാത്രികനായ യുവാവിന് ഗുരുതര പരിക്ക്. തോപ്പുംപടി സ്വദേശി ബിനീഷിനാണ് ഗുരുതര പരിക്കേറ്റത്. തേവര സിഗ്നലിൽ വെച്ച് മുമ്പിൽ പോയ ടാങ്കറിൽ നിന്ന് ആസിഡ് ചോർന്ന് ദേഹത്ത് വീഴുകയായിരുന്നുവെന്നാണ് വിവരം.
കഴിഞ്ഞ ദിവസം വൈകിട്ട് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു സംഭവം. എതിരെ വന്ന ടാങ്കർ ലോറിയിൽ നിന്ന് ആഡിഡ് വീഴുകയായിരുന്നു. രണ്ട് കൈകൾക്കും കഴുത്തിനുമാണ് ഗുരുതരമായി പൊള്ളലേറ്റത്.
സംഭവത്തിൽ പരാതി നൽകിയതായി ബിനീഷിന്റെ കുടുംബം പ്രതികരിച്ചു. എഫ്എസിടിയിലേക്ക് സൾഫ്യൂരിക് ആസിഡ് കൊണ്ടുപോയ ടാങ്കർ പോലീസ് കസ്റ്റഡിയിൽ എടുത്തു. വാഹനം ഓടിച്ച ആൾക്കെതിരേയും പോലീസ് കേസെടുത്തിട്ടുണ്ട്.
ഹെൽമെറ്റും ബാഗും ബിനീഷ് ധരിച്ചിരുന്നു. ഇതിനാൽ വലിയ അപകടം ഒഴിവായെന്നാണ് വീട്ടുകാർ പറയുന്നത്. മൂന്നു ദിവസത്തെ നിരീക്ഷണത്തിനും ചികിത്സയ്ക്കും ശേഷം മാത്രമേ കൂടുതൽ രോഗവിവരങ്ങൾ പറയാൻ സാധിക്കൂ എന്നാണ് ഡോക്ടർമാർ വ്യക്തമാക്കുന്നത്.
Content Highlights: Tragic Accident in Kochi: Acid Leak from Tanker Leaves Biker Critically Injured