കൊണ്ടോട്ടിയിൽ വീടിന് സമീപത്തെ തോട്ടിൽവീണ് നാലുവയസ്സുകാരന് ദാരുണാന്ത്യം

കൊണ്ടോട്ടി: മലപ്പുറം കൊണ്ടോട്ടിയിലെ നീറാട് തോട്ടിൽ വീണ് നാല് വയസ്സുകാരന് ദാരുണാന്ത്യം. നെടിയിരിപ്പ് മങ്ങാട്ടുപറമ്പ് സ്വദേശി ഹമീദ്-നദീറ ദമ്പതികളുടെ മകൻ ആദം അയ്മനാണ് മരിച്ചത്.
തോട്ടിലൂടെ ഒഴുകിയെത്തിയ കുട്ടിയെ ആളുകൾ കണ്ടെത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മറ്റൊരു കുട്ടിയും കൂടെയുണ്ടായിരുന്നു. ഈ കുട്ടിയെ പിന്നീട് കണ്ടെത്തിയതായാണ് വിവരം.
കുട്ടികളെ കാണാതായതോടെ നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് കരയ്ക്കടിഞ്ഞ നിലയിൽ കണ്ടെത്തിയത്. എന്നാൽ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.
Content Highlights: A 4-year-old boy named Adam Ayman drowned in a canal in Neerad, Kondotty., The incident occurred while the child was playing near the water source., Despite local search efforts and immediate hospital transport, the child could not be saved., Authorities are investigating the circumstances surrounding the incident.