അതിശക്തമായ മഴ തുടരും; 12 ജില്ലകളിൽ ഞായറാഴ്ച ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

#ന്യൂസ് ഡെസ്ക്
കനത്ത മഴയെ തുടർന്ന് ആലപ്പുഴ ലിയോ തീർട്ടീത്ത് സ്കൂൾ ഗ്രൗണ്ട് വെള്ളം നിറഞ്ഞപ്പോൾ | Mathrubhumi
കനത്ത മഴയെ തുടർന്ന് ആലപ്പുഴ ലിയോ തീർട്ടീത്ത് സ്കൂൾ ഗ്രൗണ്ട് വെള്ളം നിറഞ്ഞപ്പോൾ | Mathrubhumi

തിരുവനന്തപുരം: അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ 12 ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. നേരത്തെ പ്രഖ്യാപിച്ച മഞ്ഞ അലർട്ട് പുതുക്കിയാണ് ഓറഞ്ച് അലർട്ടായി ഉയർത്തിയിരിക്കുന്നത്. 

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്.

ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ് നിലനിൽക്കുന്നത്.

Content Highlights: Orange alert declared for 12 districts across Kerala., Upgrade from previously issued yellow alerts due to intensifying rain., Heavy rainfall accompanied by thunderstorms expected., Red alert remains in effect for 9 specific districts today.