''അവനെന്നെ വലിച്ചിഴച്ച് കൊണ്ടു പോയി പീഡിപ്പിക്കാന്‍ ശ്രമിച്ചു''; പതിനാറുകാരനെതിരെ യുവതിയുടെ പരാതി

രാത്രി ബസ്സിറങ്ങി വീട്ടിലേക്ക് പോകുന്നതിനിടെ തനിക്കെതിരെയുണ്ടായ ലൈംഗികാതിക്രമം വെളിപ്പെടുത്തി കോഴിക്കോട് സ്വദേശിയായ യുവതി. കുന്ദമംഗലത്തിന് സമീപം ബസ്സിറങ്ങി വീട്ടിലേക്ക് നടന്നുപോകുന്നതിനിടെയാണ് ചിത്രകാരിയും പരസ്യ സംവിധായികയുമായ യുവതിക്ക് നേരെ ആക്രമണം ഉണ്ടായത്.
രാത്രി എട്ടരയോടെയാണ് വീടിനടുത്ത് ബസ്സിറങ്ങിയത്. ജംഗ്ഷന്‍ വിട്ട് വീട്ടിലേക്കുള്ള വഴിയിലേക്ക് തിരിഞ്ഞപ്പോള്‍ സ്ട്രീറ്റ് ലൈറ്റ് ഇല്ലാത്ത സ്ഥലത്തുവെച്ച് പിന്നാലെ വന്ന പതിനാറുകാരന്‍ തന്നെ ആക്രമിക്കുകയായിരുന്നെന്നും നിലത്ത് വീണ തന്നെ വായപൊത്തി വെച്ച് വലിച്ചിഴച്ച് കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നും യുവതി പറയുന്നു. ബലപ്രയോഗത്തിലൂടെ കൗമാരക്കാരന്റെ കൈ വിടുവിച്ച് ബഹളം വെച്ചപ്പോള്‍ പ്രതി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. മെയിന്‍ റോഡ് വരെ യുവതിയും അക്രമിയുടെ പിറകെ ഓടി. സംഭവം ശ്രദ്ധയില്‍പ്പെട്ട രണ്ട് ചെറുപ്പക്കാര്‍ ബൈക്കില്‍ അക്രമിയെ പിന്തുടര്‍ന്ന് പിടിച്ച് കുന്ദമംഗലം പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
സാധാരണ വീട്ടിലേക്ക് സ്‌കൂട്ടറില്‍ വരാറുള്ള താന്‍ അതിന് മുമ്പ് അക്രമിയെ കണ്ടിട്ടേയില്ലെന്നും തനിക്ക് പകരം ആ വഴി ആ സമയത്ത് കടന്ന് പോയത് മറ്റ് ഏതെങ്കിലും സ്ത്രീയോ പെണ്‍കുട്ടിയോ ആയിരുന്നെങ്കില്‍പോലും അയാള്‍ ഇതേ രീതിയില്‍ പിന്തുടര്‍ന്ന് പീഡനത്തിനിരയാക്കുമായിരുന്നെന്നും യുവതി പറയുന്നു. പോലീസ് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് സ്റ്റേഷനിലെത്തിയ തന്നോട് കേസാക്കരുതെന്ന് അക്രമി ആവശ്യപ്പെട്ടെന്നും യുവതി പറയുന്നു.
തനിക്കുണ്ടായ അനുഭവം ഇനിയാര്‍ക്കും ഉണ്ടാവരുത് എന്നതിനാല്‍ ഒത്തു തീര്‍പ്പിനില്ലെന്നും കേസുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് തീരുമാനം എന്നും യുവതി മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. സംഭവത്തില്‍ കുന്ദമംഗലം പോലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
അക്രമണത്തിന് ഇരയായതിന് തൊട്ടുപിന്നാലെ തനിക്കുണ്ടായ അനുഭവം പ്രതിയുടെ മുഖം മങ്ങിയ ഫോട്ടോ സഹിതം യുവതി ഫേസ്ബുക്ക് പോസ്റ്റില്‍ പങ്കുവെച്ചിരുന്നു
Content Highlights: rape attempt, teenager tried to rape