സതീശന് അഹങ്കാരം, കോണ്‍ഗ്രസ് ഈഴവരെ ഒതുക്കുന്നു; എല്‍ഡിഎഫിന് ഭൂരിപക്ഷം ലഭിക്കും-വെള്ളാപ്പള്ളി

വെള്ളാപ്പള്ളി നടേശന്‍
വെള്ളാപ്പള്ളി നടേശന്‍

ടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് കൃത്യമായ ഭൂരിപക്ഷം ലഭിക്കുമെന്ന് എസ്എന്‍ഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ത്രികോണ മത്സരത്തിന്റെ ഗുണം കൃത്യമായി എല്‍ഡിഎഫിന് കിട്ടും. ഭൂരിപക്ഷ വോട്ടുകള്‍ പിടിച്ചു നിര്‍ത്തുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടു. വിഡി സതീശന്റെ ഗ്രാഫ് കുത്തനെ താഴ്ന്നു. ധിക്കാരിയായ നേതാവായി വിഡി സതീശന്‍ മാറിയെന്നും വെള്ളാപ്പള്ളി നടേശന്‍. മാതൃഭൂമി ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

30 വര്‍ഷം ഒരു സാമുദായിക പ്രസ്ഥാനത്തിന്റെ അമരക്കാരനായി താങ്കള്‍ ഇവിടെയുണ്ട്. എങ്ങനെയാണ് എസ്എന്‍ ട്രസ്റ്റിന്റെയും എസ്എന്‍ഡിപിയുടെയും അമരത്തേക്ക് വരുന്നത്. വഴിതെറ്റി വന്നതാണെന്ന് കേട്ടിട്ടുണ്ട്, അതെക്കുറിച്ച് പറയാമോ?

Content Highlights: vellappally natesan interview ldf vd satheesan kerala election

Continue reading