എന്റെ പ്രവർത്തനശൈലി ശരിയല്ലെന്ന് പറയാനുള്ള അധികാരം എഐസിസി നേതൃത്വത്തിന്-വി.ഡി.സതീശൻ

നിയമസഭാ തിരഞ്ഞെടുപ്പില്‍ 50 ശതമാനത്തിലധികം സീറ്റ് യുവാക്കള്‍ക്ക് നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. തദ്ദേശ തിരഞ്ഞെടുപ്പില്‍ പരമാവധി ചെറുപ്പക്കാരെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കുറേക്കൂടി സീറ്റുകള്‍ നല്‍കാമായിരുന്നു. ക്ഷേമ പെന്‍ഷന്‍ കൂട്ടുമെന്ന് ജനങ്ങള്‍ക്ക് വാക്കുകൊടുത്ത് അധികാരത്തില്‍ എത്തിയ എല്‍ഡിഎഫ് നാലരക്കൊല്ലം ഒരു രൂപ കൂട്ടിയില്ല. തിരഞ്ഞെടുപ്പിന് തൊട്ടുമുന്നത്തെ ആഴ്ച തുക വര്‍ദ്ധിപ്പിച്ചത് തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് മാത്രമാണെന്ന് കേരളത്തിലെ ജനങ്ങള്‍ തിരിച്ചറിയും. നിയമസഭാ തിരഞ്ഞെടുപ്പില്‍ തിളക്കമാര്‍ന്ന വിജയം നേടിയില്ലെങ്കില്‍ ഉത്തരവാദിത്തം ഏറ്റെടുത്ത് വനവാസത്തിന് പോകുമെന്ന പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും വിഡി സതീശന്‍ പറഞ്ഞു. മാതൃഭൂമി ഡോട്ട് കോമിന് അനുവദിച്ച അഭിമുഖം.
വിഡി സതീശന്‍ കുറച്ച് നാളായി അത്ര ആക്ടീവല്ല എന്ന അടക്കംപറച്ചിലുകള്‍ പല സ്ഥലങ്ങളില്‍ നിന്നും ഉയരുന്നുണ്ട്. എഐസിസി നേതൃത്വവുമായി നടന്ന ചര്‍ച്ചയില്‍ താങ്കളെ വലിയ രീതിയില്‍ ശകാരിച്ചു അതിനുശേഷമാണ് പ്രതിപക്ഷ നേതാവ് ഇങ്ങനെ ആയതെന്നും പറയുന്നുവരുണ്ട്. എന്താണ് മറുപടി?
Content Highlights: Opposition Leader VD Satheesan discusses youth representation, election preparedness, and UDF`s return to power in Kerala. Read the full interview.