എംഎസ്എഫ് ജമാഅത്തെ ഇസ്ലാമിക്ക് കീഴ്‌പ്പെട്ടുകഴിഞ്ഞു; ഇതിനെയാണ് SFI പ്രതിരോധിക്കുന്നത്- ആദര്‍ശ് എം സജി

എംഎസ്എഫ് വര്‍ഗീയ സംഘടനയാണെന്ന എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎസ് സഞ്ജീവിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ എംഎസ്എഫ് എസ്എഫ്‌ഐ വാക് പോര് കടുക്കുകയാണ്. എന്തുകൊണ്ട് എംഎസ്എഫിനെ വര്‍ഗീയ സംഘടനയെന്ന് വിളിക്കുന്നു. കാമ്പസ്സുകളില്‍ എങ്ങനെ വിജയിക്കുന്നു. ആര്‍എസ്എസ് വത്കരണത്തിന് എതിരെ എംഎസ്എഫും കെഎസ് യുവും നടത്തുന്ന പ്രതിരോധങ്ങളുടെ ഉദ്ദേശ ശുദ്ധിയെന്ത്. എസ്എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് ആദര്‍ശ് എം സജി മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുന്നു.
എസ്എഫ്‌ഐക്ക് കാമ്പസ് തിരഞ്ഞെടുപ്പുകളില്‍ സമീപകാലത്ത് വലിയ തിരിച്ചടികള്‍ നേരിടേണ്ടി വന്നു. പലയിടത്തും യൂണിയനുകള്‍ നഷ്ടമാവുകയും സീറ്റുകള്‍ കുറയുകയും ചെയ്തു. അതേ സമയം എംഎസ്എഫ് മുന്നേറ്റം വളരെ ശക്തമാകുന്നു. കെഎസ്‌യുവിനേക്കാള്‍ വേഗത്തില്‍ എംഎസ്എഫ് വളരുകയും കൂടുതല്‍ പെണ്‍കുട്ടികള്‍ എംഎസ്എഫില്‍ അണി നിരക്കുകയും ചെയ്യുന്നുണ്ട്. എന്തുകൊണ്ടാണ് കാമ്പസ്സിലെ മുഖ്യ എതിരാളിയായി എംഎസ്എഫ് വളരുന്നത്.
Content Highlights: sfi national president adarsh m saji interview msf jamaat islami