‘കേരളാ സ്റ്റോറി 2 പൊളിറ്റിക്കൽ പ്രൊജക്ട്, വ്യക്തിപരമായി ബാധിച്ചതുകൊണ്ടാണ് കേസ്‘; ഹർജിക്കാരൻ പറയുന്നു

ചിത്രം മുന്നോട്ടുവെക്കുന്ന പ്രതിലോമകരമായ രാഷ്ട്രീയം തിരിച്ചറിയുംവരെ മലയാളികൾക്ക് കേവലം മറ്റൊരു ട്രോൾ മെറ്റീരിയൽ മാത്രമായിരുന്നു 'ദ കേരളാ സ്റ്റോറി 2- ഗോസ് ബിയോണ്ട്' ട്രെയ്ലർ. വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള യുവതികളെ നിർബന്ധിത മതപരിവർത്തനത്തിനും തീവ്രവാദപ്രവർത്തനങ്ങൾക്കുമായി ഉപയോഗിക്കുന്നതിന്റെ കഥ പറയുന്ന ചിത്രത്തിന്റെ പേരിലെ 'കേരള'ത്തെ ചോദ്യംചെയ്ത് ഹൈക്കോടതിയിൽ ഹർജികൾ എത്തിയതോടെയാണ് അതിന്റെ ഗൗരവം മനസിലായത്. കേസിപ്പോൾ ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ബെഞ്ചിന് മുന്നിലാണ്. മൂന്ന് ഹർജികളാണ് ഹൈക്കോടതിയിലുള്ളത്. മലയാളികളെ അരികുവത്കരിക്കാനുള്ള രാഷ്ട്രീയപദ്ധതിയാണ് ചിത്രമെന്നാണ്, ഹർജിക്കാരിൽ ഒരാളായ ഫ്രെഡ്ഡി വി. ഫ്രാൻസിസ് പറയുന്നത്. ചിത്രത്തിനെതിരേ കേസുമായി മുന്നോട്ടുപോകാനുള്ള സാഹചര്യത്തെക്കുറിച്ച് 'മാതൃഭൂമി ഡോട്ട്‌കോമിനോട്' സംസാരിക്കുകയാണ് സോഷ്യൽമീഡിയ ഇൻഫ്ലുവൻസർ കൂടിയായ ഫ്രെഡ്ഡി.
'ദ കേരളാ സ്റ്റോറി 2- ഗോസ് ബിയോണ്ടി'നെതിരേ നിയമനടപടി സ്വീകരിക്കാനുണ്ടായ സാഹചര്യമെന്താണ്?
Content Highlights: The lawsuit was filed due to personal experiences of misrepresentation outside Kerala., The petitioner argues the film is a 'political project' designed to marginalize Malayalis., The primary legal demand is to remove the name 'Kerala' from the movie's title., Concerns are raised about the Censor Board's U/A certification for a sensitive film., The legal action is framed as a fight against propaganda, not against creative freedom