'കേരള കോണ്‍ഗ്രസ് എം ഇടതുപക്ഷത്ത് നിസ്സഹായര്‍, ഒരു തുടര്‍ഭരണം കൂടി താങ്ങാന്‍ കേരളത്തിന് പാങ്ങില്ല'

#പി. മുരളീധരന്‍
അപു ജോണ്‍ ജോസഫ് പിതാവ് പി.ജെ. ജോസഫിനൊപ്പം, അപു ജോണ്‍ ജോസഫ്‌ | Photo: Mathrubhumi
അപു ജോണ്‍ ജോസഫ് പിതാവ് പി.ജെ. ജോസഫിനൊപ്പം, അപു ജോണ്‍ ജോസഫ്‌ | Photo: Mathrubhumi

കേരളാകോണ്‍ഗ്രസിന്റെ സംസ്ഥാന കോര്‍ഡിനേറ്ററായി അപു ജോണ്‍ ജോസഫിനെ പാര്‍ട്ടിയുടെ ഉന്നതാധികാര സമിതി തിരഞ്ഞെടുത്തത് കഴിഞ്ഞ ദിവസമാണ്. പാര്‍ട്ടി ചെയര്‍മാന്‍ പി.ജെ. ജോസഫിന്റെ മകനാണ്. സൗമ്യമായി സംസാരിക്കുന്ന ഈ 52-കാരന് വ്യക്തമായ നിലപാടുകളും കാഴ്ചപ്പാടുകളുമുണ്ട്. അപു സംസാരിക്കുന്നു.

നല്ല ജോലിയും ചുറ്റുപാടുകളും ഒക്കെ വിട്ട് സ്വിറ്റ്സര്‍ലന്‍ഡില്‍നിന്നും നാട്ടിലേക്ക് വരാനുള്ള തീരുമാനത്തിനു പിന്നില്‍...
2018 ജനുവരിയില്‍ വന്നതാണ്. ഇപ്പോള്‍ 2025 ജനുവരി. 17 വര്‍ഷമായി രാഷ്ട്രീയത്തില്‍ വന്നിട്ട്. എന്റെ മകന്‍ അന്ന് ഒന്നാം ക്ലാസ്സിലായിരുന്നു. ഞങ്ങള്‍ പരമ്പരാഗതമായി കൃഷിക്കാര്‍ ആണല്ലോ. പ്രായമാകുമ്പോള്‍ നോക്കാന്‍ പിള്ളേര്‍ വേണം. പിള്ളേര് അവിടെ വളര്‍ന്നു കഴിഞ്ഞാല്‍ തിരിച്ചുപോരാന്‍ പാടാ. മോന്‍ അവിടെ പത്താം ക്ലാസ് വരെ സ്പെന്‍ഡ് ചെയ്താല്‍ ജീവിതവും സുഹൃത്തുക്കളും എല്ലാം അവിടെയാവും. പിന്നെ അവിടെനിന്ന് നാട്ടിലേക്ക് പറിച്ചു നടാന്‍ വലിയപാടാ. അങ്ങനെ പെട്ടെന്നൊരു തീരുമാനം എടുക്കുകയായിരുന്നു.

Content Highlights: PJ Joseph's son Apu John Joseph Kerala Congress State Chief Coordinator Interview

Continue reading