ദേശസ്‌നേഹം വിശ്വാസത്തിന്റെ ഭാഗം, ഇന്ത്യയെ തള്ളിപ്പറഞ്ഞാല്‍ ഞാന്‍ മുസ്ലിമാകില്ല-സാദിഖലി തങ്ങള്‍

മുസ്ലിങ്ങള്‍ പുറത്തുനിന്ന് വന്നവരാണ്, അകറ്റപ്പെടേണ്ടവരാണ് എന്നൊക്കെ പ്രചാരണം നടക്കുമ്പോള്‍ ഞങ്ങള്‍ ഇവിടെത്തന്നെ ഉള്ളവരാണെന്നും രാജ്യം കെട്ടിപ്പടുക്കുന്നതില്‍ മുന്‍പന്തിയില്‍ നിന്നവരാണ് എന്നും കാലഘട്ടത്തെ ബോധ്യപ്പെടുത്തണമെന്ന് ലീഗിന്റെ ദേശീയ രാഷ്ട്രീയകാര്യ സമിതി അധ്യക്ഷനും സംസ്ഥാന പ്രസിഡന്റുമായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. മുസ്ലിങ്ങളെ സംബന്ധിച്ച് സ്വന്തം ദേശത്തെ സ്‌നേഹിക്കുക എന്നത് വിശ്വാസത്തിന്റെ ഭാഗമാണ്. ഞാന്‍ ഇന്ത്യക്കാരനാണ്, ഇന്ത്യയെ തള്ളിപ്പറഞ്ഞാല്‍ ഞാന്‍ മുസ്ലിമാകില്ല. സമ്പൂര്‍ണ മുസ്ലിമാകണമെങ്കില്‍ ഞാന്‍ ഇന്ത്യക്കൊപ്പം നില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. സമകാലിക രാഷ്ട്രീയ സംഭവവികാസങ്ങളെക്കുറിച്ച് മാതൃഭൂമി പത്രപ്രവര്‍ത്തകരായ കെ.എ ജോണി, എം.പി. സൂര്യദാസ്, ആര്‍. ഗിരീഷ്‌കുമാര്‍, സി.പി.ബിജു, ഫഹ്‌മി റഹ്‌മാനി എന്നിവരുമായി നടത്തിയ സംഭാഷണത്തിലാണ് തങ്ങള്‍ ഇക്കാര്യം വ്യക്തമാക്കിയത്. സംവാദത്തിന്റെ രണ്ടാം ഭാഗം വായിക്കാം...
ദേശീയ രാഷ്ട്രീയം അതിവേഗം മാറുകയാണല്ലോ. ബംഗാളില്‍ വരെ കോണ്‍ഗ്രസും സി.പി.എമ്മും ഒന്നിച്ചു മത്സരിക്കേണ്ട സാഹചര്യമായി. കേരളത്തില്‍ ഓരോ തിരഞ്ഞെടുപ്പിലും ബി.ജെ.പി. വോട്ട് വര്‍ധിപ്പിക്കുന്നു. പലയിടത്തും രണ്ടാം സ്ഥാനത്തേക്ക് വന്നു. ഭാവിയില്‍ എല്‍.ഡി.എഫ്. - യു.ഡി.എഫ്. ഘടകകക്ഷികള്‍ക്കിടയില്‍, സി.പി.എമ്മിനും കോണ്‍ഗ്രസിനുമിടയില്‍ പുനര്‍വിചിന്തനം ആവശ്യമായി വരുമോ ?
Content Highlights: Interview with Panakkad sayyid sadiq ali shihab thangal part-2