ഇടത്തല്ല ഇടതുപക്ഷം, കോൺഗ്രസ് ഗാന്ധിയേയും സഭകൾ ക്രിസ്തുവിനേയും കൈവിട്ടു: ഗീവർഗീസ് മാർ കൂറിലോസ്

ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. ഫോട്ടോ: അഭിലാഷ് ചിറക്കടവ്‌
ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. ഫോട്ടോ: അഭിലാഷ് ചിറക്കടവ്‌

രാഷ്ട്രീയ, സാമൂഹിക വിഷയങ്ങളിൽ നിരന്തരം ഇടപെടുകയും തന്റെ നിലപാടുകൾ തുറന്നുപറയുകയും ചെയ്ത് ശ്രദ്ധേയനായ പുരോഹിതനാണ് ഡോ. ഗീവർഗീസ് മാർ കൂറിലോസ്. ആരേയും ഭയക്കാതെ നവമാധ്യമങ്ങളിലൂടെ അഭിപ്രായങ്ങൾ വെട്ടിത്തുറന്ന് പറയുന്നതിന്റെ പേരിൽ സഭയ്ക്ക് അകത്തുനിന്നുപോലും വലിയ വിമർശനങ്ങൾ കേൾക്കേണ്ടി വന്ന അദ്ദേഹം വിശ്വാസികൾക്കിടയിൽ ജനകീയനായ പുരോഹിതനായിരുന്നു. യാക്കോബായ സഭ നിരണം ഭദ്രാസനാധിപനായിരുന്ന അദ്ദേഹം 17 വർഷത്തോളം നീണ്ട സേവനകാലയളവിന് ശേഷം സ്വമേധയാ സ്ഥാനം ഒഴിഞ്ഞിരിക്കുകയാണിപ്പോൾ. സ്ഥാനത്യാഗം ചെയ്ത യാക്കോബായ സഭയിലെ ആദ്യ ബിഷപ്പ് കൂടിയായ ഗീവർഗീസ് മാർ കൂറിലോസ് മാതൃഭൂമി ഡോട്ട് കോമുമായി സംസാരിക്കുന്നു.

 താങ്കൾക്ക് 58 വയസ്സ് മാത്രമാണ് പ്രായം. ക്രൈസ്തവ സഭകളിലെ പുരോഹിതരെ സംബന്ധിച്ച് ഇത് അത്ര വലിയ പ്രായമല്ല. മൊത്രാപ്പൊലീത്തമാരെല്ലാം സാധാരണയായി പ്രായാധിക്യം മൂലമുള്ള കാരണങ്ങളാൽ സ്ഥാനം ഒഴിയുന്നതാണ് പതിവ്. എന്നാൽ താങ്കളുടെ കാര്യത്തിൽ അങ്ങനെയല്ല. തീർത്തും ആരോഗ്യവാനായിരിക്കുന്ന സമയത്താണ് സ്വമേധയാ സ്ഥാനം ഒഴിയുന്നത്. ഇത്തരത്തിൽ ഒരു പടിയിറക്കത്തിന് കാരണം എന്താണ്?

Content Highlights: geevarghese coorilos on his resignation and current political senario

Continue reading