ജനസംഖ്യ അനുസരിച്ചുള്ള സംവരണം ബി.ജെ.പിയുടെ വാദത്തെ ശരിവെക്കും, പാകിസ്താനെ പാഠം പഠിപ്പിക്കണം- തരൂര്‍

#പി.മുരളീധരന്‍
ശശി തരൂര്‍ | Photo: PTI
ശശി തരൂര്‍ | Photo: PTI

ജനസംഖ്യാ സെൻസസിൽ തെറ്റില്ലെങ്കിലും എല്ലാ കാര്യത്തിലും ജാതി മാനദണ്ഡമാക്കിയാല്‍ രാജ്യത്ത് പ്രശ്നങ്ങളുണ്ടാകുമെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ. ജവഹര്‍ലാല്‍ നെഹ്റു, ഡോ. അംബേദ്കര്‍ എന്നിവരുടെ ആഗ്രഹത്തിന് നേരെ എതിര്‍വശത്താണ് നമ്മൾ എത്തിയിരിക്കുന്നതെന്നും മാതൃഭൂമി ഡോട്ട് കോമിന് അനുവദിച്ച അഭിമുഖത്തിൽ തരൂർ പറഞ്ഞു.

കുറച്ചുനാളായി പ്രതിപക്ഷം ആവശ്യപ്പെടുന്ന കാര്യമാണ് ജാതി സെന്‍സസ്. പക്ഷേ, പൊടുന്നനെ എന്‍.ഡി.എ സര്‍ക്കാര്‍ ജാതി സെന്‍സസ് പ്രഖ്യാപിച്ചിരിക്കുകയാണ്.
 
നമ്മുടെ രാജ്യത്ത് ജാതിയുടെ അടിസ്ഥാനത്തില്‍ ക്ഷേമപരിപാടികളും സൗജന്യങ്ങളും തീരുമാനിക്കുകയാണെങ്കില്‍ ഓരോ ജാതിക്കാരുടെയും എണ്ണം അറിയണ്ടേ? 2013-ലോ മറ്റോ ലോക്സഭയില്‍ ഇതു സംബന്ധിച്ച് ഒരു ചര്‍ച്ച ഉണ്ടായിരുന്നു. അന്ന് കോണ്‍ഗ്രസില്‍ തന്നെ രണ്ടഭിപ്രായം ഉണ്ടായി. ജാതി തിരിച്ച് കണക്കുകള്‍ എടുക്കുന്നത് ശരിയല്ല എന്ന് ഒരു വിഭാഗം, അത് വേണമെന്ന് മറ്റൊരു വിഭാഗം. എന്റെ അഭിപ്രായത്തില്‍ ജാതി തിരിച്ചുള്ള എണ്ണം അറിയുന്നതില്‍ ഒരു തെറ്റുമില്ല. വ്യക്തിപരമായി ഞാന്‍ ജാതിയില്‍ വിശ്വസിക്കുന്നില്ല. പക്ഷേ, നമ്മുടെ രാജ്യത്തെ ആള്‍ക്കാര്‍ ജാതിയുടെ അടിസ്ഥാനത്തില്‍ ജീവിക്കുന്നുണ്ടെങ്കില്‍ അവര്‍ എന്തിനെക്കുറിച്ചാണ് സംസാരിക്കുന്നത് എന്നറിയുന്നതില്‍ ഒരു തെറ്റുമില്ല. അടുത്ത സെന്‍സസ് നടത്തുമ്പോള്‍ ഈ ചോദ്യവും വേണമെങ്കില്‍ ചോദിച്ചുകൊള്ളൂ. ആ ഡേറ്റ എങ്ങനെ ഉപയോഗിക്കണം എന്നതിനെ കുറിച്ച് അഭിപ്രായങ്ങളുണ്ടാകും. അതായത്, ജനസംഖ്യ എടുക്കുന്നതില്‍ തെറ്റില്ല. പക്ഷേ, അതിനുശേഷം എന്ത് ചെയ്യണം എന്നതിനെ കുറിച്ച് ചര്‍ച്ച വേണ്ടിവരും. എല്ലാ കാര്യത്തിലും ജാതിയെ മാനദണ്ഡം ആക്കിയാല്‍ രാജ്യത്ത് പ്രശ്നങ്ങളുണ്ടാകും, സംശയമില്ല.

Content Highlights: congress leader shashi tharoor interview on pahalgam attack and caste census

Continue reading