അവധിയില്ലാത്ത സമരം; ഞായറാഴ്ചയും ഡൽഹിയിൽ യുവജന പ്രതിഷേധം, ജെയ്ക്ക് സി. തോമസിനേയും ആദർശ് എം. സജിയേയും വലിച്ചിഴച്ച് പോലീസ്

#ന്യൂസ് ഡെസ്ക്
ജെയ്ക്ക് സി. തോമസിനേയും ആദർശ് എം. സജിയേയും ഡൽഹി പോലീസ് റോഡിൽ വലിച്ചിഴയ്ക്കുന്നു
ജെയ്ക്ക് സി. തോമസിനേയും ആദർശ് എം. സജിയേയും ഡൽഹി പോലീസ് റോഡിൽ വലിച്ചിഴയ്ക്കുന്നു

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് ഞായറാഴ്ചയും ഡൽഹിയിൽ പ്രതിഷേധം. ഇടത് വിദ്യാർഥി-യുവജനസംഘടനകളുടെയും സിജെപിയുടേയും നേതൃത്വത്തിൽ കൊണാട്ട് പ്ലേസിലാണ് പ്രതിഷേധമാർച്ച്. ഡിവൈഎഫ്‌ഐ നേതാവും മലയാളിയുമായ ജെയ്ക്ക് സി. തോമസ്, എസ്എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് ആദർശ് എം. സജി എന്നിവർ ഉൾപ്പെടെ സമരത്തിന്റെ മുന്നണിയിലുണ്ട്.

ജെയ്ക്കിനേയും ആദർശിനേയും ഡൽഹി പോലീസ് റോഡിലൂടെ വലിച്ചിഴച്ച് കസ്റ്റഡിയിലെടുത്തു. ഇരുവർക്കും സാരമായ പരിക്കേറ്റിട്ടുണ്ട്. പ്രതിഷേധിച്ച നിരവധി യുവാക്കളെ ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്തു. 

Content Highlights: Protests demanding the resignation of CEC Gyanesh Kumar continued in Delhi on Sunday as police forcefully dragged and detained youth leaders Jaick C. Thomas and Adarsh M. Saji during a rally in Connaught Place.