കേന്ദ്രം നിർദേശിച്ചു, പശ്ചിമ ബംഗാൾ രാജ് ഭവന്റെ പേര് മാറ്റി ഗവർണർ; ഇനി ‘ലോക് ഭവൻ’

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ രാജ്ഭവന്റെ പേര് മാറ്റി ഗവർണർ സി.വി. ആനന്ദ ബോസ്. കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ നിർദേശപ്രകാരം ‘ലോക് ഭവൻ’ എന്ന പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചു.
ബംഗാളിലെ രാജ് ഭവന്റെ പേരുമാറ്റം സംബന്ധിച്ച് നവംബർ 25-ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. കൊൽക്കത്തയിലെ രാജ് ഭവൻ, ഫ്ലാഗ് സ്റ്റാഫ് ഹൗസ്, ഡാർജിലിങ് എന്നിവയുടെ പേര് ഇനി മുതൽ ലോക് ഭവൻ എന്നായിരിക്കുമെന്ന് വിജ്ഞാപനത്തിൽ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പേരുമാറ്റം ഗവർണർ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
Content Highlights: West Bengal Raj Bhavan Renamed 'Lok Bhavan' by Governor C.V. Ananda Bose