ബംഗാളിന്റെ പേര് 'പശ്ചിം ബംഗ' എന്നാക്കും; പേരുമാറ്റുന്ന പ്രമേയം അടുത്തമാസം സഭയിൽ അവതരിപ്പിക്കും

കൊൽക്കത്ത: പശ്ചിമ ബംഗാളിന്റെ പേര് 'പശ്ചിം ബംഗ' എന്നാക്കിമാറ്റാനുള്ള പ്രമേയം ഡിസംബർ നാലിന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി തിങ്കളാഴ്ച അറിയിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന സംസ്ഥാന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച നിർണായക തീരുമാനമെടുത്തത്.
ഡിസംബർ ഒൻപതിനായിരിക്കും സംസ്ഥാനത്തിന്റെ പേര് മാറ്റുന്നതിനുള്ള പ്രമേയം നിയമസഭയുടെ മേശപ്പുറത്തുവെക്കുകയെന്ന് മന്ത്രിസഭാ യോഗത്തിന് ശേഷം അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.
നിയമസഭ പ്രമേയം പാസാക്കിക്കഴിഞ്ഞാൽ അന്തിമ അംഗീകാരത്തിനായി കേന്ദ്ര സർക്കാരിന് അയച്ചുനൽകുമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഡിസംബർ നാല് മുതൽ 14 വരെയാണ് പശ്ചിമ ബംഗാൾ നിയമസഭയുടെ ശൈത്യകാല സമ്മേളനം നടക്കുന്നത്.
Content Highlights: West Bengal government to introduce a resolution to rename the state to 'Paschim Banga'., Resolution will be tabled in the assembly on December 9., Winter session of the West Bengal assembly runs from December 4 to 14., Final approval will be sought from the central government after assembly passage.