വസുന്ധര രാജെയുടെയും മകന്റെയും കൊറോണ പരിശോധന ഫലം നെഗറ്റീവ്

ന്യൂഡല്‍ഹി: ബി.ജെ.പി. നേതാവ് വസുന്ധര രാജെയുടെയും മകനും എം.പി.യുമായ ദുഷ്യന്ത് സിങ്ങിന്റെയും കൊറോണ പരിശോധനാഫലം നെഗറ്റീവ്.
ട്വിറ്ററിലൂടെയാണ് വസുന്ധര ഇക്കാര്യം അറിയിച്ചത്. തന്റെയും മകന്റെയും കൊറോണ പരിശോധനാഫലം നെഗറ്റീവാണെന്നും അതേസമയം മുന്‍കരുതല്‍ എന്ന നിലയില്‍ തങ്ങള്‍ ഇരുവരും 15 ദിവസം കൂടി എസൊലേഷനില്‍ കഴിയാന്‍ തീരുമാനിച്ചുവെന്നും വസുന്ധര ട്വീറ്റില്‍ പറഞ്ഞു.
വെളളിയാഴ്ച ബോളിവുഡ് ഗായിക കനിക കപൂറിന് കൊറോണ സ്ഥിരീകരിച്ചതിനു പിന്നാലെയാണ് വസുന്ധരയും മകനും സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചതും പരിശോധന നടത്തിയതും. ഉത്തര്‍പ്രദേശിലെ ലഖ്‌നൗവില്‍ കനിക കപൂര്‍ പങ്കെടുത്ത അത്താഴവിരുന്നില്‍ വസുന്ധരയും ദുഷ്യന്തും ദുഷ്യന്തിന്റെ ഭാര്യയുടെ മാതാപിതാക്കളും പങ്കെടുത്തിരുന്നു.
content highlights: vasundhara raje and son dushyanth singh tested negative for corona
Content Highlights: