ഡല്‍ഹിയിലെ ചെരുപ്പ് നിര്‍മാണ ഫാക്ടറിയില്‍ തീപ്പിടിത്തം; രണ്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ചെരുപ്പുനിര്‍മാണ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തില്‍ രണ്ടുപേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. നരേല മേഖലയിലുള്ള ഫാക്ടറിയില്‍ ചൊവ്വാഴ്ച രാവിലെയാണ് സംഭവം.
ഫാക്ടറിയില്‍ നിന്ന് ഇരുപതോളം പേരെ രക്ഷപ്പെടുത്തി. ഇനിയും പത്തോളം പേര്‍ ഇവിടെ കുടുങ്ങിക്കിടക്കുന്നു എന്നാണ് വിവരം. അപകടത്തില്‍ പൊള്ളലേറ്റവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. രക്ഷാപ്രവര്‍ത്തനത്തിനായി പത്തോളം അഗ്നിശമന സേനാംഗങ്ങള്‍ സ്ഥലത്ത് എത്തിയിട്ടുണ്ട്.
രാവിലെ ഒന്‍പത് മണിയോടെയാണ് തീപിടിത്തം ഉണ്ടായതെന്ന് ഡല്‍ഹി പോലീസ് അറിയിച്ചു. അഗ്നിശമന സേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
Content Highlights: Two killed in fire accident in footwear factory in Delhi