യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ഈ ട്രെയിനുകള്‍ ഞായറാഴ്ച വഴിതിരിച്ചുവിടും, പോത്തന്നൂരിൽ അധിക സ്റ്റോപ്പ്

ചെന്നൈ: എന്‍ജിനീയറിങ് പ്രവൃത്തികള്‍ കാരണം സെപ്റ്റംബര്‍ ഏഴാം തീയതി(ഞായറാഴ്ച) കോയമ്പത്തൂര്‍ ജങ്ഷന്‍ വഴിയുള്ള മൂന്ന് ട്രെയിനുകള്‍ പോത്തന്നൂരിനും ഇരുഗുരിനും ഇടയിൽ വഴിതിരിച്ചുവിടും.
ആലപ്പുഴ-ധന്‍ബാദ് എക്‌സ്പ്രസ്(13352) എറണാകുളം ജങ്ഷന്‍-കെഎസ്ആര്‍ ബെംഗളൂരു ഇന്റര്‍സിറ്റി എക്‌സ്പ്രസ്(12678) തിരുനെല്‍വേലി-ബിലാസ്പുര്‍ വീക്ക്‌ലി എക്‌സ്പ്രസ്(22620) എന്നീ ട്രെയിനുകളാണ് ഞായറാഴ്ച കോയമ്പത്തൂര്‍ ജങ്ഷനിലെ സ്റ്റോപ്പ് ഒഴിവാക്കി സര്‍വീസ് നടത്തുക. മൂന്ന് ട്രെയിനുകള്‍ക്കും പോത്തന്നൂരില്‍ അധികസ്‌റ്റോപ്പും അനുവദിച്ചിട്ടുണ്ട്.
Content Highlights: three trains via Coimbatore Junction will be diverted between Podanur and Irugur on September 7th