ഷോപ്പിയാനിൽ ഏറ്റുമുട്ടൽ: ലഷ്‌കര്‍ കമാന്‍ഡറടക്കം രണ്ട് തീവ്രവാദികളെ വധിച്ചു

പ്രതീകാത്മക ചിത്രം | Photo: ANI
പ്രതീകാത്മക ചിത്രം | Photo: ANI

ശ്രീനഗർ: ഷോപിയാനിലെ ഏറ്റുമുട്ടലില്‍ ലഷ്‌കര്‍ ഇ തൊയ്ബ കമാന്‍ഡര്‍ ഉൾപ്പെടെ രണ്ട് പേർ കൊല്ലപ്പെട്ടു. ദക്ഷിണ കശ്മീരിലെ ഷോപിയന്‍ ജില്ലയില്‍ രാത്രിയില്‍ നടന്ന ഏറ്റുമുട്ടലിലാണ് ഭീകരര്‍ കൊലപ്പെട്ടത്.

നാലുവര്‍ഷം മുമ്പ് ജമ്മു കശ്മീര്‍ പോലീസില്‍ നിന്ന് പിരിഞ്ഞ് പോയ ആളാണ് ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡർ. സൈന്യവും പോലീസും സിആര്‍പിഎഫും ചേര്‍ന്ന സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് തീവ്രവാദികളെ നിര്‍വീര്യമാക്കിയത്.

രണ്ട് ദിവസം മുമ്പ് സമാനമായ ഒരു ഓപ്പറേഷനില്‍ രണ്ട് പ്രാദേശിക തീവ്രവാദികള്‍ ശ്രീനഗറില്‍ കൊല്ലപ്പെട്ടിരുന്നു.

"2017 മുതല്‍ കശ്മീര്‍ മേഖലയില്‍ സജീവമായ തീവ്രവാദികളില്‍ ഒരാളാണ് ഇഷ്ഫക് ദാര്‍ എന്ന അബു അക്രം. ജമ്മു കശ്മീര്‍ പോലീസുകാരനായിരുന്ന ഇഷ്ഫക് ദാര്‍ 2017 ലാണ് റാങ്ക് ഉപേക്ഷിച്ച് തീവ്രവാദ സംഘത്തിനൊപ്പം ചേരുന്നത്. പൊലീസും സൈന്യവും കേന്ദ്ര റിസര്‍വ് പോലീസ് സേനയും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഇയാളെ വധിച്ചത്", കശ്മീര്‍ പോലീസ് മേധാവി (ഐജിപി) വിജയ് കുമാര്‍ പറഞ്ഞു, 

ഷോപ്പിയാനിലെ ചെക്ക് സാദിഖ് ഖാന്‍ പ്രദേശത്ത് തീവ്രവാദികളുടെ സാന്നിധ്യം സംബന്ധിച്ച് സുരക്ഷാ സേനയ്ക്ക് സൂചന ലഭിച്ചിരുന്നു. തുടർന്നായിരുന്നു സംയുക്ത നീക്കം. ഏറ്റുമുട്ടല്‍ ഇപ്പോഴും പ്രദേശത്ത തുടരുകയാണ്.

ഈ വര്‍ഷം ജനുവരി മുതല്‍ 81 തീവ്രവാദികള്‍ കശ്മീരില്‍ കൊല്ലപ്പെട്ടതായി ഐ.ജി കുമാര്‍ പറഞ്ഞു.

content highlights:  Top Lashkar-e-Taiba commander killed in Shopian encounter

Content Highlights: