ആദായനികുതി ബില്‍; ഉദ്യോഗസ്ഥര്‍ക്ക് വ്യക്തികളുടെ ഇ-മെയിലും സാമൂഹികമാധ്യമ അക്കൗണ്ടുകളും പരിശോധിക്കാം

ന്യൂഡല്‍ഹി:പുതിയ ആദായനികുതി ബില്ലില്‍ സ്വകാര്യ ഡിജിറ്റല്‍ അക്കൗണ്ടുകളും പരിശോധിക്കാം. ബില്ലിലെ 247-ാം അനുച്ഛേദത്തിലാണ് ഇതിനുള്ള അനുവാദം ആദായ നികുതി ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്നത്.
കോടതിയുടെ അനുമതിയോടെ മാത്രമേ നിലവില്‍ വ്യക്തികളുടെ ഇ-മെയിലുകളും മറ്റും പരിശോധിക്കാന്‍ ആദായനികുതി ഉദ്യോഗസ്ഥര്‍ക്ക് അനുവാദമുള്ളൂ. എന്നാല്‍, പുതിയ ബില്ലില്‍ ഇ-മെയില്‍, ട്രേഡിങ് അക്കൗണ്ടുകള്‍, സാമൂഹികമാധ്യമ പ്രൊഫൈലുകള്‍ എന്നിവ നികുതിസംബന്ധമായ കേസന്വേഷണത്തിന്റെ ഭാഗമായി സ്വമേധയാ പരിശോധിക്കാം.
ഡിജിറ്റല്‍ അക്കൗണ്ടുകള്‍ പരിശോധിക്കാന്‍ അനുവാദം നല്കുന്നതില് വ്യാപക എതിര്‍പ്പുയര്‍ന്നു. ബില്ലിന്മേല് പാര്‍ലമെന്റിന്റെ സെലക്ട് കമ്മിറ്റി വ്യാഴാഴ്ച നടത്തിയ തെളിവെടുപ്പില്‍ വ്യക്തികളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റത്തില്‍ സ്ഥാപനങ്ങള്‍ ആശങ്കയുയര്‍ത്തി. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ, ഏണസ്റ്റ് ആന്‍ഡ് യങ് എന്നീ സ്ഥാപനങ്ങളാണ് തെളിവെടുപ്പില്‍ പങ്കെടുത്തത്. ബില്ലിന്റെ പൊതുലക്ഷ്യത്തോട് ഇരുസ്ഥാപനങ്ങളും യോജിച്ചു.
Content Highlights: tax officials can access your email, social media, trading and bank accounts