കളിച്ചുകൊണ്ടിരിക്കെ അമിത വേഗതയിലെത്തിയ കാറിടിച്ചു; നാലു വയസ്സുകാരന് ദാരുണാന്ത്യം

അപകടം നടന്ന സ്ഥലം, അമിതവേഗത്തിൽ ഓടിച്ച കാർ | Photo:X@RishiiManu
അപകടം നടന്ന സ്ഥലം, അമിതവേഗത്തിൽ ഓടിച്ച കാർ | Photo:X@RishiiManu

മുംബൈ: വഡാലയിൽ അമിതവേ​ഗതയിലെത്തിയ കാറിടിച്ച് നാലു വയസ്സുകാരന് ദാരുണാന്ത്യം. നടപ്പാതയിൽ താമസിച്ചിരുന്ന ലക്ഷ്മൺ കിൻവാഡെ(4) ആണ് മരിച്ചത്.അംബേദ്കർ കോളേജിന് സമീപം ശനിയാഴ്ച വൈകീട്ട് അഞ്ചിനായിരുന്നു സംഭവം.  സംഭവത്തിൽ, കാറോടിച്ചിരുന്ന ഭൂഷൺ സന്ദീപ് ​ഗോളിനെ(19) പോലീസ് അറസ്റ്റ് ചെയ്തു.

അപകടമുണ്ടാക്കിയ കാർ പോലീസ് കസ്റ്റഡിയിലെടുത്തു. അപകടസമയത്ത് അമിതവേ​ഗതയിലായിരുന്നു വാഹനമെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. വിലേ പാർലെ സ്വദേശിയാണ് സന്ദീപ്. അപകടസമയത്ത് ഇയാൾ മദ്യപിച്ചിരുന്നോ എന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. 

കാലങ്ങളായി നടപ്പാതയിൽ താമസിക്കുന്ന കുടുംബമായിരുന്നു ലക്ഷ്മണിന്റേത്. പിതാവിന് കൂലിപ്പണിയാണ്. കുട്ടി കളിച്ചുകൊണ്ടിരിക്കെയായിരുന്നു അപകടമെന്നാണ് പോലീസ് പറയുന്നത്. 

Content Highlights: Boy, 4, killed after speeding car runs him over in Mumbai, teen driver arrested