പാര്‍ലമെന്റ് പ്രത്യേകസമ്മേളനം സെപ്റ്റംബര്‍ 18 മുതല്‍ 22 വരെ

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം സെപ്റ്റംബര്‍ 18 മുതല്‍ 22 വരെ ചേരും. 17-ാമത് ലോക്സഭയുടെ 13-ാമത് സമ്മേളനമാണ് ചേരുന്നത്. അഞ്ചുദിവസവും ക്രിയാത്മകമായ ചര്‍ച്ചകള്‍ നടക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി പ്രഹ്ളാദ് ജോഷി അറിയിച്ചു.
കേന്ദ്ര പാര്‍ലമെന്ററി കാര്യമന്ത്രി പ്രഹ്ളാദ് ജോഷിയാണ് പ്രത്യേക സമ്മേളനം സംബന്ധിച്ച അറിയിപ്പ് നല്‍കിയത്. അതേസമയം, അഞ്ചുദിവസത്തെ സമ്മേളനത്തിലെ കാര്യപരിപാടികള്‍ എന്തൊക്കെയാണെന്നതില് കേന്ദ്രം വ്യക്തത വരുത്തിയിട്ടില്ല.
ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കേയാണ് പാര്‍ലമെന്റിന്റെ പ്രത്യേകസമ്മേളനം വിളിച്ചുചേര്ത്തതെന്നതിനാല് കാര്യപരിപാടികള്‍ എന്തൊക്കെയാണെന്നതില് ആകാംക്ഷ നിലനില്‍ക്കുന്നുണ്ട്.
Content Highlights: special session of parliament from september 18-22, govt