ഒഴിവാക്കപ്പെട്ടവരില്‍ പ്രധാനികള്‍ നാരായണ്‍ റാണെയും അനുരാഗ് ഠാക്കൂറും

സ്മൃതി ഇറാനി, അനുരാഗ് താക്കൂർ, നാരായൺ റാണെ | Photo: PTI
സ്മൃതി ഇറാനി, അനുരാഗ് താക്കൂർ, നാരായൺ റാണെ | Photo: PTI

ന്യൂഡല്‍ഹി: മോദി 2.0 മന്ത്രിസഭയില്‍ മന്ത്രിമാരായിരുന്നവരില്‍ പ്രമുഖരെല്ലാം തന്നെ മൂന്നാമൂഴത്തിലും മോദി കാബിനറ്റില്‍ ഇടംപിടിച്ചപ്പോള്‍ ഒഴിവാക്കപ്പെട്ട രണ്ട് മുതിര്‍ന്ന നേതാക്കള്‍ നാരായണ്‍ റാണെയും അനുരാഗ് ഠാക്കൂറുമാണ്. അമേഠിയില്‍ പരാജയപ്പെട്ട സ്മൃതി ഇറാനിയെ 2014 ലിലെ മോഡലില്‍ മന്ത്രിയാക്കുമെന്ന സൂചനയുണ്ടായെങ്കിലും അവരും ഒഴിവാക്കപ്പെട്ടു.

2019 ല്‍ രാഹുല്‍ ഗാന്ധിയെ പരാജയപ്പെടുത്തി ഉത്തര്‍പ്രദേശിലെ അമേത്തിയില്‍ നിന്ന് കേന്ദ്ര മന്ത്രിസഭയിലെത്തിയ സ്മൃതി ഇറാനി രണ്ടാം മോദി സര്‍ക്കാരില്‍ വനിതാ ശിശു വികസന വകുപ്പ് മന്ത്രിയായിരുന്നു. ഇത്തവണ കോണ്‍ഗ്രസിലെ കിഷോരി ലാല്‍ ശര്‍മയോട് 1.6 ലക്ഷം വോട്ടുകള്‍ക്ക് പരാജയപ്പെട്ടതോടെ വലിയ തിരിച്ചടിയാണുണ്ടായത്.

ഹിമാചല്‍ പ്രദേശിലെ ഹമിര്‍പുരില്‍ നിന്ന് വീണ്ടും വിജയിച്ച അനുരാഗ് ഠാക്കൂര്‍ രണ്ടാം മോദി സര്‍ക്കാരില്‍ സ്‌പോര്‍ട്‌സ്, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്നു. 

മൈക്രോ, ചെറുകിട, ഇടത്തരം വ്യവസായ മന്ത്രിയായിരുന്നു റാണെയും ഇത്തവണ കേന്ദ്രമന്ത്രിസഭയിലില്ല. മഹാരാഷ്ട്രയിലെ രത്നഗിരി-സിന്ധുദുര്‍ഗ് ലോക്സഭാ മണ്ഡലത്തില്‍ നിന്നാണ് അദ്ദേഹം ലോക്‌സഭയിലെത്തിയത്.

ഗുജറാത്തില്‍ ഇലക്ഷന്‍ കാലത്ത് ക്ഷത്രിയര്‍ക്കെതിരായ വിവാദ പ്രസംഗം നടത്തി ബിജെപിക്ക് പ്രതിസന്ധി സൃഷ്ടിച്ച പുരുഷോത്തം രൂപാലയും ഒഴിവാക്കപ്പെട്ടു
 


 

Content Highlights: Smriti Irani, Anurag Thakur, Narayan Rane Not In Modi 3.0 Cabinet