പാകിസ്താന് അനുമോദനം; ശശി തരൂരിന്റെ പേരിൽ AI ഫേക്ക് വീഡിയോ

#ന്യൂസ് ഡെസ്ക്
ശശി തരൂർ | Photo: AFP
ശശി തരൂർ | Photo: AFP

തിരുവനന്തപുരം: ഐസിസി ടി20 ലോകകപ്പ് മത്സരവുമായി ബന്ധപ്പെട്ട് പാകിസ്താൻ സ്വീകരിച്ച നിലപാടുകളെ ശശി തരൂർ എംപി അനുമോദിക്കുന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ വ്യാജ എഐ വീഡിയോ പ്രചരിക്കുന്നു. പാർലമെന്റിൽ നിന്നുള്ള ഒരു വാർത്താ ഏജൻസിയുടെ ഔദ്യോഗിക ദൃശ്യങ്ങളിൽ എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് കൃത്രിമം കാണിച്ചാണ് ഈ വ്യാജ വീഡിയോ നിർമ്മിച്ചിരിക്കുന്നത്.

പാകിസ്താനിലുള്ള ഒരു സോഷ്യൽ മീഡിയ ഹാൻഡിൽ വഴിയാണ് ഈ വ്യാജ വീഡിയോ ആദ്യം പുറത്തുവിട്ടത്. ഈ വീഡിയോയിലുള്ളത് തന്റെ ഭാഷയോ ശബ്ദമോ അല്ലെന്ന് ശശി തരൂർ എംപി എക്സിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി.

Content Highlights: AI fake video misrepresents Shashi Tharoor MP praising Pakistan`s stance on ICC T20 World Cup.