ഹിമാചല്‍പ്രദേശിലെ വിവിധ സ്‌കൂളുകളില്‍ ബോംബ് ഭീഷണി

ഷിംല: ഹിമാചല്‍പ്രദേശിലെ വിവിധ സ്‌കൂളുകളില്‍ ബോംബ് ഭീഷണി. ബുധനാഴ്ച രാവിലെയോടെയാണ് ഇ-മെയിലായി ഭീഷണി സന്ദേശങ്ങളെത്തിയത്. തൊട്ടുപിന്നാലെ പോലീസ് ബോംബ് സ്‌ക്വാഡുമായി സ്‌കൂളുകളിലെത്തി നടത്തിയ പരിശോധനയില്‍ സംശയാസ്പദമായി ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല.
വ്യാജഭീഷണി സന്ദേശമാണെത്തിയതെന്നാണ് പോലീസിന്റെ നിഗമനം. ഭീഷണി സന്ദേശത്തിന്റെ വാര്‍ത്ത പരന്നതോടെ മാതാപിതാക്കളില്‍ പലരും പരിഭ്രാന്തരായി സ്‌കൂളുമായി ബന്ധപ്പെട്ടു. ചില സ്‌കൂളുകളില്‍ വിദ്യാര്‍ഥികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുകയും ചെയ്തു.
ഇ-മെയില്‍ സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. ബുധനാഴ്ച രാവിലെ ഉത്തര്‍പ്രദേശിലെ ആഗ്രയിലുള്ള രണ്ട് സ്വകാര്യ സ്‌കൂളുകളിലും ഭീഷണി സന്ദേശമെത്തിയിരുന്നു.
Content Highlights: several schools in himachal Pradesh receive bomb threat