കടയുടമയോട് പക ; വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണിയയച്ച് യുവാവ്

ന്യൂഡല്‍ഹി: മൂന്ന് വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി അയച്ചെന്ന് കരുതുന്ന ഛത്തീസ്ഗഢ് രാജ്നന്ദ്ഗാവ് സ്വദേശിയായ പതിനേഴുകാരന് മുംബൈയില്‍ അറസ്റ്റില്‍. തിങ്കളാഴ്ച മുതല്‍ കടയുടമയുടെ പേരില്‍ ഉണ്ടാക്കിയ വ്യാജ സാമൂഹികമാധ്യമ അക്കൗണ്ട് ഉപയോഗിച്ച് വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി അയച്ചെന്നാണ് പോലീസ് പറയുന്നത്. ണ്ട11ാം ക്ലാസ് വിദ്യാര്‍ഥിയാണ്.
കടയുടമയുമായി പണത്തെച്ചൊല്ലി തര്‍ക്കമുണ്ടായിരുന്നു. പ്രകോപിതനായ കുട്ടി ഇയാളെ കള്ളക്കേസില്‍ കുടുക്കാനാണ് വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി മുഴക്കിയതെന്ന് പോലീസ് അറിയിച്ചു. കുട്ടിയെയും പിതാവിനെയും ചോദ്യം ചെയ്യുന്നതിനായി മുംബൈയിലേക്ക് വിളിപ്പിച്ചിരുന്നു. മുംബൈയിലെ കോടതി കൗമാരക്കാരനെ ജുവനൈല്‍ കസ്റ്റഡിയില്‍ വിട്ടു. നിലവില്‍ ആകെ അന്താരാഷ്ട്രസര്വീസുകളുള്പ്പെടെ 19 വിമാനങ്ങള്‍ക്കാണ് കഴിഞ്ഞ മൂന്നുദിവസത്തിനിടെ ബോംബ് ഭീഷണി വന്നത്. ബുധനാഴ്ച ഏഴ് വിമാനങ്ങള്‍ക്ക് ഭീഷണി സന്ദേശം വന്നിരുന്നു.
സാമൂഹിക മാധ്യമങ്ങളിലൂടെ വിവിധ വിമാനങ്ങള്‍ക്ക് ഭീഷണി ലഭിച്ച സാഹചര്യത്തില്‍ ഡല്‍ഹി പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ബുധനാഴ്ച ഉച്ചയ്ക്ക് മുംബൈയില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തിനും ഡല്‍ഹിയില്‍ നിന്ന് െബംഗളൂരുവിലേക്കുള്ള ആകാശ് എയറിനും ബോംബ് ഭീഷണി ലഭിച്ചിരുന്നു.
Content Highlights: 17-year-old-arrested-bomb-threats-flights