ഒഡിഷയിൽ സർക്കാർ മെഡിക്കൽ കോളേജിൽ വൻതീപ്പിടിത്തം, 10 രോഗികൾക്ക് ദാരുണാന്ത്യം

ഭുവനേശ്വർ: ഒഡിഷയിലെ കട്ടക്കിലുള്ള എസ്.സി.ബി. മെഡിക്കൽ കോളേജ് ആശുപത്രിയിൽ വൻതീപ്പിടിത്തം. തിങ്കളാഴ്ച പുലർച്ചെയുണ്ടായ തീപ്പിടിത്തത്തിൽ 10 രോഗികൾ കൊല്ലപ്പെട്ടതായി മുഖ്യമന്ത്രി മോഹൻ ചരൺ മാജി പറഞ്ഞു.
സംസ്ഥാന സർക്കാർ നിയന്ത്രണത്തിലുള്ള ആശുപത്രിയുടെ ട്രോമ കെയർ വിഭാഗത്തിലാണ് തീപ്പിടിത്തമുണ്ടായത്. ഐ.സി.യു.വിലെ എയർ കണ്ടിഷനിങ് സംവിധാനത്തിലെ ഷോർട്ട് സർക്യൂട്ട് മൂലമാണ് തീപടർന്ന് പിടിച്ചതെന്ന് സംശയിക്കുന്നു.
Content Highlights: Massive fire broke out at SCB Medical College, Cuttack, 10 patients confirmed dead by CM Mohan Charan Majhi, Incident occurred in the trauma care unit, Short circuit in ICU AC unit suspected as primary cause