ടാഗോറിന്റെ ശാന്തിനികേതന്‍ യുനെസ്‌കോയുടെ ലോക പൈതൃകപട്ടികയിൽ

Santiniketan
Santiniketan

ന്യൂഡൽഹി: രബീന്ദ്രനാഥ ടാ​ഗോർ വിശ്വഭാരതി സർവകലാശാല സ്ഥാപിച്ച ശാന്തിനികേതൻ യുനെസ്‌കോയുടെ ലോക പൈതൃകപട്ടികയിൽ ഇടം നേടി. റിയാദിൽ നടന്ന 45-ാമത് ലോക പൈതൃക സമിതി യോഗത്തിലായിരുന്നു തീരുമാനം. ഇതോടെ ഇന്ത്യയിൽ നിന്നും പട്ടികയിൽ ഇടംനേടുന്ന 41-ാമത്തെ ലോക പൈതൃക സ്വത്തായി ശാന്തിനികേതൻ മാറി. 2010 മുതൽ യുനെസ്കോയുടെ താത്കാലിക പട്ടികയുടെ ഭാ​ഗമായിരുന്നു ശാന്തിനികേതൻ. 1863-ൽ ആശ്രമമെന്ന നിലയിൽ സ്ഥാപിതമായ ശാന്തിനികേതൻ പിന്നീട് 1901-ൽ ടാ​ഗോർ ഒരു വിദ്യാലയവും കലാകേന്ദ്രവുമായി മാറ്റുകയായിരുന്നു. 

എല്ലാ ഇന്ത്യക്കാര്‍ക്കും അത് അഭിമാനനിമിഷമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സില്‍ കുറിച്ചു.

രബീന്ദ്രനാഥ ടാഗോറിന്റെ പട്ടണമായ നമ്മുടെ ശാന്തിനികേതൻ ലോക പൈതൃക പട്ടികയിൽ ഇടം നേടിയതിൽ സന്തോഷവും അഭിമാനവുമുണ്ടെന്ന് ബം​ഗാൾ മുഖ്യമന്ത്രി മമതാ ബാനർജി എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. പ്രദേശത്തിന്റെ മഹത്വം നിലവിൽ ലോകം തിരിച്ചറിയുന്നു. ബംഗാളിനെയും ടാഗോറിനെയും അദ്ദേഹത്തിന്റെ സാഹോദര്യ സന്ദേശങ്ങളെയും സ്നേഹിക്കുന്ന എല്ലാവർക്കും അഭിമാനിക്കാവുന്ന നേട്ടമാണ് ഇതെന്നും മമതാ കൂട്ടിച്ചേർത്തു. 

Content Highlights: Santiniketan a UNESCO World Heritage site now