സദ്ഗുരു അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനായി, സുഖംപ്രാപിച്ചുവരുന്നു - ഈഷ ഫൗണ്ടേഷന്‍

സദ്ഗുരു ജഗ്ഗി വാസുദേവ് | Photo : pics4news
സദ്ഗുരു ജഗ്ഗി വാസുദേവ് | Photo : pics4news

ന്യൂഡല്‍ഹി: സദ്ഗുരു ജഗ്ഗി വാസുദേവ് തലച്ചോറിലെ രക്തസ്രാവത്തെത്തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനായി. അദ്ദേഹം ഇപ്പോള്‍ സുഖം പ്രാപിച്ചുവരുന്നതായി ഈഷ ഫൗണ്ടേഷന്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. 

"സദ്ഗുരുവിന്റെ ജീവനുതന്നെ ഭീഷണിയായ നിലയിലുണ്ടായ രക്തസ്രാവത്തെ തുടര്‍ന്നാണ് അടിയന്തര ശസ്ത്രക്രിയ ആവശ്യമായി വന്നത്. അതിനുശേഷം അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ അതിവേഗം പുരോഗതിയുണ്ടാകുന്നതായി അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടര്‍മാരുടെ സംഘം അറിയിച്ചു", ഈഷ ഫൗണ്ടേഷന്‍ അപ്പോളോ ആശുപത്രിയിലെ ഡോക്ടര്‍ വിനിത് സുരിയുടെ മെഡിക്കല്‍ പ്രസ്താവനയുടെ വീഡിയോ സഹിതം എക്‌സില്‍ വിശദീകരിച്ചു.

Content Highlights: Sadhguru undergoes emergency brain surgery, recovering, Isha Foundation