'സംസ്കാരം നശിപ്പിക്കുന്നു'; സൗന്ദര്യമത്സര റിഹേഴ്സലിനിടെ മോഡലുകളെ തടഞ്ഞുനിർത്തി, ഭീഷണി

ഋഷികേശ്: ഉത്തരാഖണ്ഡിലെ ഋഷികേശിൽ സൗന്ദര്യമത്സര റിഹേഴ്സലിനിടെ മോഡലുകൾക്ക് ഭീഷണി. നീളം കുറഞ്ഞ വസ്ത്രങ്ങൾ ധരിച്ചു എന്ന പേരിൽ മോഡലുകളെ സംഘം ചേർന്ന് തടഞ്ഞുനിർത്തിയതായാണ് ആരോപണം.
രാഷ്ട്രീയ ഹിന്ദു ശക്തി സംഘാതൻ എന്ന സംഘടനയിലെ അംഗങ്ങളാണ് മോഡലുകളെ തടഞ്ഞത്. സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് രാഘവേന്ദ്ര ഭട്‌നാഗറിന്റെ നേതൃത്വത്തിലായിരുന്നു സംഭവം. ലയൺസ് ക്ലബ് ഋഷികേശ് സംഘടിപ്പിച്ച റാമ്പ് വാക്ക് പരിപാടിയ്ക്കിടയിലേക്ക് എത്തിയ പ്രതിഷേധക്കാർ പാശ്ചാത്യ വസ്ത്രങ്ങൾ ധരിച്ച മത്സരാർഥികളെ തടയുകയും രൂക്ഷമായ വാഗ്വാദത്തിലേക്ക് നീങ്ങുകയുമായിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
വെള്ളിയാഴ്ചയായിരുന്നു സംഭവം. സംഘടനയുടെ സംസ്ഥാന പ്രസിഡന്റായ രാഘവേന്ദ്ര ഭട്‌നാഗറാണ് പ്രതിഷേധക്കാർക്ക് നേതൃത്വം നൽകിയതെന്നാണ് വിവരം. ലയൺസ് ക്ലബ് ഋഷികേശ് സംഘടിപ്പിച്ച റാമ്പ് വാക്ക് പരിപാടിയെയാണ് ഇവർ എതിർത്തത്. പാശ്ചാത്യ വസ്ത്രങ്ങൾ ധരിച്ച മത്സരാർത്ഥികളുമായി ഭട്‌നാഗർ രൂക്ഷമായ വാഗ്വാദത്തിൽ ഏർപ്പെടുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ഋഷികേശിൻ്റെ സംസ്കാരം നശിപ്പിക്കരുതെന്നും ഇത് നമ്മുടെ സംസ്കാരമല്ലെന്നും ഭട്‌നാഗർ പറയുന്നതും ഒരു മത്സരാർത്ഥി എല്ലാ കടകളിലും ഇത്തരം വസ്ത്രങ്ങളുടെ വിൽപ്പന നിർത്താൻ വെല്ലുവിളിക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളിൽ കാണാം.
അതേസമയം, തങ്ങൾക്ക് ഔദ്യോഗികമായി പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും സംഭവം ഇരുവിഭാഗവും പറഞ്ഞുതീർത്തതായും പോലീസ് അറിയിച്ചു. മിസ് ഋഷികേശ്' സൗന്ദര്യമത്സരം ശനിയാഴ്ച നിശ്ചയിച്ച പ്രകാരം തന്നെ നടന്നതായാണ് റിപ്പോർട്ടുകൾ.
Content Highlights: Right-wing group members confront models in Rishikesh for wearing short clothes during `Miss Rishikesh` pageant rehearsal, sparking cultural debate. Police intervention sought.