മഹാകുംഭമേളയിൽ വൻ തിക്കുംതിരക്കും; നിരവധി പേർക്ക് പരിക്ക്, സ്ഥിതി വിലയിരുത്തി പ്രധാനമന്ത്രി

പ്രയാഗ്‌രാജ്ിൽ നിന്ന് | Photo: AFP
പ്രയാഗ്‌രാജ്ിൽ നിന്ന് | Photo: AFP

പ്രയാഗ്‌രാജ്‌: മൗനി അമാവാസി ചടങ്ങിനിടെ മഹാകുംഭമേളയിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് നിരവധി പേർക്ക് പരിക്കേറ്റതായി റിപ്പോർട്ട്. ബുധനാഴ്ച പുലർച്ചെയോടെയായിരുന്നു സംഭവം. എത്ര പേർക്ക് പരിക്കുകളുണ്ടെന്ന് വ്യക്തമല്ല. പരിക്കേറ്റവരുടെ വിവരവും ഔദ്യോ​ഗികമായി പുറത്തുവന്നിട്ടില്ല. 

തിരക്കിനിടിയിൽപ്പെട്ട് നിരവധി സ്ത്രീകൾക്ക് ശ്വാസംമുട്ടൽ അനുവഭപ്പെട്ടതായി ഉദ്യോ​ഗസ്ഥർ വ്യക്തമാക്കുന്നുണ്ട്. അപകടമുണ്ടായ ഉടൻ തന്നെ ആംബുലൻസുകൾ അയക്കുകയും നിരവധി പേരെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. 25-30 സ്ത്രീകൾ നിലവിൽ ചികിത്സയിലുണ്ടെന്നാണ് വിവരം. 

പ്രധാനമന്ത്രി നരേന്ദ്രമോദി യു.പി. മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥുമായി സംസാരിച്ച് സ്ഥിതി​ഗതികൾ വിലയിരുത്തി. വിഷയത്തിൽ, അടിയന്തര നടപടികൾ സ്വീകരിക്കാനും പ്രധാനമന്ത്രി നിർദേശം നൽകി. തിരക്കിനെ തുടർന്ന് അമാവാസി ​ചടങ്ങ് ദിവസത്തെ അമൃത സ്നാനം ഉപേക്ഷിച്ചതായി അഖില ഭാരതീയ അഖാഢ പരിഷത്ത്  പ്രസിഡന്റ് അറിയിച്ചു. 
 

Content Highlights: Prayagraj Kumbh Mela Stampede, Many Injured