ദയവായി ഈ അമ്മയുടെ വികാരത്തെ മാനിക്കൂ; വീടുകളില്‍ തന്നെ ഇരിക്കൂ വികാരാധീനനായി പ്രധാനമന്ത്രി

-
-

ന്യൂഡല്‍ഹി: പ്ലാസ്റ്റിക് ഷീറ്റും ചാക്കും ഉപയോഗിച്ച്‌ നിര്‍മിച്ച ഒരു കുടില്‍. അതിനെ കുടിലെന്ന് പോലും വിശേഷിപ്പിക്കാനാകുമോ എന്നറിയില്ല. പക്ഷേ അതവരുടെ വീടാണ് ആ വീടിന്റെ മുന്നില്‍ പ്രായമായ ഒരു സ്ത്രീ കൂനിക്കൂടിയിരുന്നുകൊണ്ട് പാത്രത്തില്‍ ഒരു കമ്പുകൊണ്ടടിച്ച് ശബ്ദമുണ്ടാക്കുകയാണ്. 

അവര്‍ പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് രാജ്യത്തെ കൊറോണയ്ക്ക് എതിരെ പോരാടുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആദരം അര്‍പ്പിക്കുകയാണ്. ജനതാ കര്‍ഫ്യൂവിനെയുണ്ടായ ഈ ദൃശ്യങ്ങള്‍ ഹൈദരാബാദില്‍ നിന്നുള്ളതാണ്. 11 സെക്കന്റ് മാത്രമുള്ള ഈ വീഡിയോ പ്രധാനമന്ത്രി തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് പുറത്തുവിട്ടത്. ഒപ്പം പ്രധാനമന്ത്രി ഹിന്ദിയില്‍ ഇങ്ങനെ കുറിച്ചു. ഈ അമ്മയുടെ വികാരത്തെയെങ്കിലും മാനിച്ച് ദയവായി വീടുകളില്‍ തന്നെ ഇരിക്കുക. ഇവര്‍ നമുക്ക് നല്‍കുന്ന സന്ദേശം ഇതാണ്. 

കഴിഞ്ഞ ഞായറാഴ്ചയാണ് പ്രധാനമന്ത്രിയുടെ ആഹ്വാന പ്രകാരം രാജ്യം ജനതാ കര്‍ഫ്യൂവിന്റെ ഭാഗമായാത്. അന്ന് വീടുകളില്‍ കഴിഞ്ഞ ജനങ്ങള്‍ വൈകുന്നേരം കൈകള്‍ കൊട്ടിയും മണികള്‍ അടിച്ചും പാത്രത്തിലടിച്ച് ശബ്ദമുണ്ടാക്കിയും കൊറോണയ്ക്ക് എതിരെ പോരാടുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആദരമര്‍പ്പിച്ചിരുന്നു. 

ജനതാ കര്‍ഫ്യൂവിന് ശേഷം കൊറോണ വീണ്ടും വ്യാപകമായതോടെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങള്‍ ലോക്ക് ഡൗണ്‍ ഉള്‍പ്പെടെയുള്ള കടുത്ത നടപടികളിലേക്ക് നീങ്ങി. എന്നിട്ടും നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ ജനങ്ങള്‍ പുറത്തിറങ്ങിയ സാഹചര്യത്തിലാണ് വികാരാധീനനായി മോദി ഹൈദരാബാദില്‍ നിന്നുള്ള വീഡിയോ ഷെയര്‍ ചെയ്തത്.

Content Highlight: PM  Modi shares a video of a old women participate janata curfew

Content Highlights: