‘ദേശീയപതാക നിലത്തിടാനാകില്ല’: ക്വാഡ് ഉച്ചകോടിക്കിടെ നിലത്തുനിന്ന് ത്രിവർണ്ണ പതാക അടയാളം എടുത്തുമാറ്റി പ്രധാനമന്ത്രി മോദി

മനീല: ക്വാഡ് ഉച്ചക്കോടിയിൽ അന്തർദേശീയ ശ്രദ്ധ പിടിച്ചുപറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദി. നേതാക്കളുടെ ഫോട്ടോ സെഷനിടെ ചിത്രീകരിച്ച ഒരു വീഡിയോയാണ് ആഗോളശ്രദ്ധ നേടുന്നത്. രാഷ്ട്രത്തലവന്മാർ നിൽക്കേണ്ട സ്ഥലം അടയാളപ്പെടുത്തുന്നതിനായി പരവതാനിയിൽ സ്ഥാപിച്ചിരുന്ന ഇന്ത്യൻ ദേശീയപതാക പതിച്ച ചെറിയ വെളുത്ത കാർഡ് താഴെ നിന്ന് കുനിഞ്ഞെടുത്ത് പ്രധാനമന്ത്രി മോദി തന്റെ പോക്കറ്റിൽ ഇടുന്നതാണ് വീഡിയോ. മറ്റ് ലോകനേതാക്കൾ അവരവരുടെ ദേശീയപതാകകൾക്ക് മുന്നിൽ സ്വന്തം സ്ഥാനങ്ങളിൽ തുടർന്നപ്പോഴായിരുന്നു പ്രധാനമന്ത്രിയുടെ നീക്കം.
VIDEO | Philippines: PM Narendra Modi picks up a piece of paper from the floor while standing together with Quad leaders in Manila.
(Source: Third Party)
(Full video available on PTI Videos - https://t.co/d8jp61yd2p) pic.twitter.com/W02MUE2w5q— Press Trust of India (@PTI_News) November 17, 2026
പതാക അടയാളം എടുത്തുമാറ്റുന്നതിനിടെ, ‘ദേശീയപതാക നിലത്തിടാൻ എനിക്ക് സാധിക്കില്ല’ എന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ഇതിനോട് പ്രതികരിച്ച ഡൊണാൾഡ് ട്രംപ് ‘അത് സൂക്ഷിച്ചു വെച്ചോളു’ എന്ന് മോദിയോട് പറയുന്നതും വീഡിയോയിൽ കേൾക്കാം. 2023-ൽ ജോഹന്നാസ്ബർഗിൽ വെച്ച് നടന്ന ബ്രിക്സ് ഉച്ചകോടിക്കിടെ വേദിയിൽ കിടന്ന ഇന്ത്യൻ പതാക അടയാളം പ്രധാനമന്ത്രി മോദി ഇതുപോലെ എടുത്തുമാറ്റിയിരുന്നു.