ഒടുവിൽ ഷായെത്തി, കൂടെ മോദിയും; ചർച്ചയില്ല, വന്ദേമാതരം ചൊല്ലിപ്പിരിഞ്ഞു, നടപടി ചുരുക്കി രാജ്യസഭയും

ന്യൂഡൽഹി: ജൂലായ് 20-ന് തുടങ്ങിയ പാർലമെന്റിന്റെ വർഷകാലസമ്മേളനത്തിൽ ഒരുദിവസംപോലും ഇരുസഭകളിലുമെത്താതിരുന്ന ആഭ്യന്തരമന്ത്രി അമിത്ഷാ അവസാനദിവസം ലോക് സഭയിലെത്തി.
ഷായുടെ മറുപടിക്കുവേണ്ടി ഇത്രനാളും പ്രക്ഷുബ്ധമായ സഭയിൽ അദ്ദേഹം ഒരുവാക്കുപോലും ഉച്ചരിച്ചില്ല, ഒന്നിനും മറുപടി പറഞ്ഞില്ല. കാര്യപരിപാടിയിലേക്കുപോലും സഭ കടന്നില്ല. വന്ദേമാതരത്തിന്റെ ആറുഖണ്ഡികകളും മുഴങ്ങിയതിനുപിന്നാലെ, പ്രതിപക്ഷത്തെ കേൾക്കുകപോലും ചെയ്യാതെ സഭ അനിശ്ചിതകാലത്തേക്ക് പിരിയുന്നതായി സ്പീക്കർ അറിയിച്ചു. വന്ദേമാതരം പൂർണതോതിൽ പാർലമെന്റിന്റെ ഇരുസഭകളിലും മുഴങ്ങുന്നത് ആദ്യമാണ്.
ആദ്യദിവസംമാത്രം ഹാജരായ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഒപ്പം പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങും ഗതാഗതമന്ത്രി നിതിൻ ഗഡ്കരിയും അവസാനദിവസം സഭയിൽ എത്തി. മോദിയും അമിത് ഷായും കടന്നുവരുമ്പോൾത്തന്നെ പ്രതിപക്ഷം ബഹളമുയർത്തി.
സ്പീക്കർ ഓം ബിർള, സഭയിലേക്കെത്തിയ ഉടൻ ദേശീയഗീതമായ വന്ദേമാതരത്തിലേക്കു കടക്കുകയായിരുന്നു. മൂന്നുമിനിറ്റും പത്തുസെക്കൻഡും നീളുന്ന വന്ദേമാതരം മുഴങ്ങി. സഭയുടെ നടപ്പുസമ്മേളനത്തിന്റെ മൊത്തം പ്രകടനം അവലോകനം ചെയ്യുന്ന സമാപനപ്രസംഗം സ്പീക്കർ ഒഴിവാക്കി. സഭ പിരിഞ്ഞശേഷം സ്പീക്കർ ഒരുക്കിയ ചായസത്‌കാരവും പ്രതിപക്ഷം ബഹിഷ്കരിച്ചു.
ജൂലായ് 20-ന് സമ്മേളനമാരംഭിച്ചശേഷം അമിത്ഷാ സഭയിലെത്താതിരുന്നതിനെ രാഷ്ട്രീയായുധമാക്കി പ്രതിപക്ഷം ദിവസവും പോർമുഖം തീർത്തിരുന്നു. ഈ ബഹളങ്ങൾക്കിടയിൽ 12 ബില്ലുകൾ പാസാക്കി.
നടപടികൾ വെട്ടിച്ചുരുക്കി രാജ്യസഭയും
ശൂന്യവേളയും ചോദ്യോത്തരവേളയും വെട്ടിച്ചുരുക്കി, പ്രതിപക്ഷപ്രതിഷേധത്തിനിടയിൽ ഖനികളുടെയും ധാതുക്കളുടെയും നിയന്ത്രണ ഭേദഗതി ബിൽ രാജ്യസഭ പാസാക്കി. സംസ്ഥാനങ്ങളുടെ അധികാരം കവരുന്നതാണ് ബില്ലെന്ന ആശങ്ക പ്രതിപക്ഷം ഉയർത്തി. പ്രതിപക്ഷം നിർദേശിച്ച ഭേദഗതികളെല്ലാം തള്ളിയാണ് ബിൽ പാസാക്കിയത്.
ധാതുക്കൾക്ക് ഏകീകൃതനിരക്ക് ഉറപ്പാക്കുന്നതാണ് ബില്ലെന്നും സംസ്ഥാനങ്ങളുടെ റവന്യൂ അവകാശങ്ങൾക്കുമേലുള്ള കൈകടത്തലല്ലെന്നും ചർച്ചയ്ക്കുള്ള മറുപടിയിൽ മന്ത്രി കിഷൻ റെഡ്ഡി പറഞ്ഞു. രാജ്യസഭയും പാസാക്കിയതോടെ ബിൽ പാർലമെന്റ് കടന്നു.
രാവിലെ ശൂന്യവേള ആരംഭിച്ചയുടൻ, പ്രതിപക്ഷനേതാവ് മല്ലികാർജുൻ ഖാർഗെയ്ക്കുനേരേ ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിലുണ്ടായ ജാതിയധിക്ഷേപത്തിൽ പ്രതിപക്ഷം പ്രതിഷേധമുയർത്തി. തുടർന്ന് അമിത്ഷായുടെ മറുപടിയാവശ്യപ്പെട്ടും അയോധ്യസംഭാവനക്കൊള്ള ഉയർത്തിയും പതിവ് പ്രതിഷേധത്തിലേക്കും കടന്നു.
സഭാനടപടികളുടെ സംക്ഷിപ്തവിവരണമടങ്ങുന്ന അവലോകനം അധ്യക്ഷൻ സി.പി. രാധാകൃഷ്ണൻ നടത്തി. വന്ദേമാതരം പൂർണമായി അവതരിപ്പിച്ചാണ് സഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞത്.
12 ബില്ലുകൾ 33 മണിക്കൂർ
ഇരു സഭകളും ചേർന്ന് 17 മണിക്കൂറും 34 മിനിറ്റും ചെലവിട്ടത് പരീക്ഷാക്രമക്കേട് തടയുന്നതിനുള്ള ശിക്ഷ കർശനമാക്കൽ ബില്ലിൽ. ഏഴ് ബില്ലുകൾ പാസാവാൻ ലോക്‌സഭയ്ക്കു വേണ്ടിവന്നത് അഞ്ചു മിനിറ്റിൽ താഴെ വീതം.
Content Highlights: Home Minister Amit Shah attended Lok Sabha on the final day of the monsoon session without speaking., The session concluded sine die after playing the full Vande Mataram for the first time., Opposition boycotted the Speaker's tea party amidst ongoing protests., Rajya Sabha passed the Mines and Minerals Amendment Bill amid opposition walkout and protests.