മുൻ ഉപരാഷ്ട്രപതി ജഗ്‌ദീപ് ധൻകറിന് ഇതുവരെ ഔദ്യോഗിക വസതി ലഭിച്ചില്ല; താമസം ഫാംഹൗസിൽ

#ന്യൂസ് ഡെസ്ക്
ജഗ്ദീപ് ധൻകർ
ജഗ്ദീപ് ധൻകർ

ന്യൂഡൽഹി: ഉപരാഷ്ട്രപതി സ്ഥാനത്തുനിന്ന് രാജിവെച്ച് അഞ്ചുമാസം കഴിഞ്ഞിട്ടും ജഗ്‌ദീപ് ധൻകറിന് അർഹതപ്പെട്ട സർക്കാർ ബംഗ്ലാവ് ലഭിച്ചില്ല.ഇക്കാരണത്താൽ ദക്ഷിണ ഡൽഹിയിലെ ഛാത്തർപുരിലെ സ്വകാര്യ ഫാംഹൗസിലാണ് ധൻകർ താമസിക്കുന്നതെന്ന് അദ്ദേഹത്തോട് അടുപ്പമുള്ളവർ പറഞ്ഞു. ഇന്ത്യൻ നാഷണൽ ലോക്‌ദൾ നേതാവ് അഭയ് ചൗട്ടാലയുടെ ഉടമസ്ഥതയിലുള്ള ഫാംഹൗസാണിത്.

പാർലമെന്റിന്റെ വർഷകാലസമ്മേളനം തുടങ്ങുന്ന ജൂലായ് 21-നാണ് ധൻകർ ഉപരാഷ്ട്രപതി സ്ഥാനത്തുനിന്ന് രാജിവെച്ചത്. ആരോഗ്യപ്രശ്നങ്ങൾ കാരണം സ്ഥാനത്ത് തുടരാനാകില്ലെന്നാണ് പറഞ്ഞതെങ്കിലും കേന്ദ്രസർക്കാരുമായുള്ള അഭിപ്രായവ്യത്യാസങ്ങളാണ് രാജിയിലേക്ക് നയിച്ചതെന്ന സൂചനയുണ്ടായിരുന്നു.

മുൻഉപരാഷ്ട്രപതിമാർക്ക് അവകാശപ്പെട്ട സർക്കാർ വസതിക്കായി ഓഗസ്റ്റ് 22-ന് ധൻകർ കേന്ദ്ര ഭവന-നഗരഭരണമന്ത്രിക്ക് കത്തയച്ചെങ്കിലും ഇതുവരെ ലഭിച്ചില്ലെന്ന് അദ്ദേഹവുമായി അടുപ്പമുള്ള ആൾ പറഞ്ഞു.

Content Highlights: official residence not yet allotted for former vice president jagdeep dhankar