നീറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; മുംബൈ മലയാളി ഉള്‍പ്പെടെ മൂന്നുപേര്‍ ഒന്നാം റാങ്ക് പങ്കിട്ടു

മൃണാള്‍ കുട്ടേരി, കാര്‍ത്തിക ജി നായര്‍ | Photo: Twitter|Akash Education
മൃണാള്‍ കുട്ടേരി, കാര്‍ത്തിക ജി നായര്‍ | Photo: Twitter|Akash Education

ന്യൂഡല്‍ഹി: ദേശീയ മെഡിക്കല്‍ പ്രവേശന പരീക്ഷാഫലം (നീറ്റ്-യു.ജി) പ്രസിദ്ധീകരിച്ചു. ഒന്നാം റാങ്ക് മൂന്നുപേര്‍ പങ്കിട്ടു. മൃണാള്‍ കുട്ടേരി (തെലങ്കാന), തന്മയ് ഗുപ്ത (ഡല്‍ഹി), കാര്‍ത്തിക ജി നായര്‍ ( മഹാരാഷ്ട്ര) എന്നിവര്‍ക്കാണ് ഒന്നാം റാങ്ക്. മുംബൈ മലയാളിയാണ് കാര്‍ത്തിക ജി നായര്‍. 

കേരളത്തില്‍ നിന്നുള്ള ഗൗരിശങ്കര്‍ എസ് പതിനേഴാം റാങ്കും വൈഷണ ജയവര്‍ധനന്‍ 23-ാം റാങ്കും നിരുപമ പി 60-ാം റാങ്കും നേടി.

neet.nta.nic.in, എന്ന വെബ്‌സൈറ്റില്‍ ഫലം അറിയാം. 

സെപ്തംബര്‍ 12നാണ് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി നീറ്റ് പ്രവേശന പരീക്ഷ നടത്തിയത്. 16 ലക്ഷം വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്. 

Content Highlights: