ഇത് ഓയോ റൂമല്ല, സ്വകാര്യസ്ഥലവുമല്ല ; ടാക്സിയിലെ പ്രണയസല്ലാപങ്ങള്‍ക്ക് മുന്നറിയിപ്പ്, വൈറല്‍ പോസ്റ്റ്

വൈറല്‍ പോസ്റ്റ്, പ്രതീകാത്മക ചിത്രം
വൈറല്‍ പോസ്റ്റ്, പ്രതീകാത്മക ചിത്രം

ഹൈദരാബാദ്: ടാക്‌സി വണ്ടിയിലെ പ്രണയസല്ലാപങ്ങള്‍ക്കെതിരേ മുന്നറിയിപ്പുമായൊരു നോട്ടീസ്. ഹൈദരാബാദിലെ ഒരു കാബില്‍ പ്രണയിതാക്കളായ യാത്രക്കാര്‍ക്ക് വേണ്ടി പതിപ്പിച്ച നോട്ടീസ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുകയാണ്. 

നോ റൊമാന്‍സ്, പരസ്പരം അകലം പാലിച്ചിരിക്കുക. ഇതൊരു ടാക്‌സി വാഹനമാണ്, നിങ്ങളുടെ സ്വകാര്യ സ്ഥലമോ, ഓയോ റൂമോ അല്ല. ദയവായി അകലം പാലിച്ച് സ്വസ്ഥമായിരിക്കുക എന്നാണ് സീറ്റിന് മുകളില്‍ പതിപ്പിച്ചിരിക്കുന്ന നോട്ടീസില്‍ പറയുന്നത്. വെങ്കടേഷ് എന്നയാള്‍ എക്‌സില്‍ പോസ്റ്റ് ചെയ്ത ചിത്രം ഹായ് ഹൈദരാബാദ് ഉള്‍പ്പെടെയുള്ള അക്കൗണ്ടുകള്‍ റീപ്പോസ്റ്റ് ചെയ്തിട്ടുണ്ട്. 

പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ടാക്‌സി വാഹനങ്ങള്‍ക്കുള്ളിലെ പെരുമാറ്റങ്ങള്‍ പരിധിവിടുന്നതായി പലപ്പോഴും കണ്ടിട്ടുണ്ടെന്നാണ് ചിലര്‍ പറയുന്നത്. ബെംഗളൂരുവിലും ഡല്‍ഹിയിലും ഇത്തരം നോട്ടീസുകള്‍ കണ്ടതായി ചിലര്‍ പ്രതികരിച്ചിട്ടുണ്ട്. അടുത്തിടെ യാത്രക്കാര്‍ക്കുള്ള ആറ് നിയമങ്ങള്‍ പതിച്ച കാബിന്റെ ചിത്രവും സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു.

Content Highlights: No Romance Hyderabad Cab driver Warns Couples To Stay Calm viral post